

ഹൃദയത്തിന്റെ അനാരോഗ്യമാണ് ലോകത്തിലുണ്ടാകുന്ന മരണങ്ങളിൽ ഭൂരിഭാഗവും സംഭവിക്കാന്‍ കാരണം. ലക്ഷകണക്കിന് പേരാണ് ഹൃദസംബന്ധമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്നത്. ഹൃദയത്തിൻ്റെ ആരോഗ്യത്തിനെ കുറിച്ച് പറയുമ്പോള്‍ ആദ്യം തന്നെ നമ്മള്‍ പ്രതി സ്ഥാനത്ത് നിര്‍ത്തുന്നത് കൊളസ്‌ട്രോള്‍, പ്രമേഹം, അമിത രക്തസമ്മര്‍ദം എന്നിവയെ ആയിരിക്കും. ഇവ മൂന്നും ഹൃദയത്തിൻ്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്. എന്നാല്‍ ആഹാരത്തില്‍ മറഞ്ഞിരിക്കുന്ന ഒരു ചേരുവയെയാണ് ആദ്യം സൂക്ഷിക്കേണ്ടത്. ഇതാണ് നിങ്ങളുടെ ഹൃദയത്തെ തകര്‍ത്തു കളയുന്നത്. ഷുഗർ എന്ന ആ വില്ലനെ കരുതിയിരിക്കേണ്ടത് ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമായ ഘടകമാണ്.
ഇക്കാര്യത്തില്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കാര്‍ഡിയോളജിസ്റ്റായ ഡോ. യാരനോവ്. ഹൃദയവ്യവസ്ഥയെ ഷുഗർ എങ്ങനെ ബാധിക്കുമെന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ചെറിയ അളവിലുള്ള ഉപയോഗം പോലും ഹൃദയത്തെ സാരമായി തന്നെ ബാധിക്കാമെന്ന മുന്നറിയിപ്പാണ് ഡോക്ടര്‍ ആദ്യമേ നല്‍കുന്നത്.
ദിവസത്തിൽ ഒരു പ്രാവശ്യം മാത്രം ഷുഗറിൻ്റെ അളവ് ശരീരത്തിൽ എത്തുന്ന നിലയിലുള്ള ശീലങ്ങൾ ഉള്ളവർക്ക് പോലും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത 18 ശതമാനത്തോളമാണെന്നാണ് ഡോക്ടര്‍ പറയുന്നു. ഇത് രണ്ട് തവണയായാല്‍ അപകടസാധ്യത 21 ശതമാനമാകും. വയസോ ഫിറ്റ്‌നസോ ഒന്നും ഇതിനെ ഈ അപകടസാധ്യത കുറിയ്ക്കില്ലെന്നതാണ് മറ്റൊരു കാര്യം.
ദിവസേന ഒരാളുടെ ശരീരത്തിന് ലഭിക്കുന്ന കാലറിയുടെ നാലില്‍ ഒരു ഭാഗത്തില്‍ കൂടുതല്‍ ഷുഗറിൽ നിന്നാണെങ്കില്‍ അവര്‍ ഹൃദയസംബന്ധമായ അസുഖം ബാധിക്കാനുള്ള സാധ്യത, പത്ത് ശതമാനത്തിൽ താഴെ അളവ് ഷുഗറിൽ ശരീരത്തിലെത്തുന്നവരെക്കാള്‍ രണ്ടുമടങ്ങ് അധികമാണെന്നാണ് പതിനഞ്ച് വര്‍ഷേത്തോളം നടത്തിയ ഗവേഷണത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഇത് സ്ത്രീകളിലും പുരുഷന്മാരിലും ഒരേ അളവിലായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

പായ്ക്ക്ഡ് ശീതള പാനിയങ്ങൾ, ഭക്ഷണങ്ങള്‍ എന്നിവയാണ് 1.2 മില്യണ്‍ പേരില്‍ ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടാവാന്‍ കാരണമെന്നാണ് 2022ലെ കണക്ക് പ്രകാരമുള്ള റിപ്പോര്‍ട്ട്. ഇതേ ഭക്ഷണങ്ങള്‍ തന്നെയാണ് 2020 കാലയളവില്‍ 2.2 മില്യണ്‍ പുതിയ ടൈപ്പ് 2 ഡയബറ്റിസിന് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആരോഗ്യമേഖല ശക്തമായ പല രാജ്യങ്ങളില്‍ പോലും ഷുഗർ മൂലമുണ്ടാകുന്ന ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
ഭാരം വര്‍ധിക്കുന്നതിന് പുറമേ ഷുഗർ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്താണെന്ന് നോക്കാം

ഷുഗർ കൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പതിയെ ശരീരം പുറത്ത് കാണിച്ച് തുടങ്ങുകയുള്ളു. ഇത് അപകടകരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെങ്കിലും ആരും അത് പരിഗണിക്കാറില്ലെന്നതാണ് യാഥാർത്ഥ്യം. പലരും അനുവദനീയമായതിലും അളവില്‍ മൂന്നോ നാലോ തവണ അധികമായി ഷുഗർ കഴിക്കാറുണ്ട്.
സ്ത്രീകള്‍ ആറു സ്പൂണിലധികം ഷുഗർ ഒരു ദിവസം കഴിക്കാന്‍ പാടില്ലെന്നാണ് പറയുന്നത്. ഇതില്‍ നിന്നും നൂറു കാലറി ശരീരത്തിന് ലഭിക്കും. അതേസമയം പുരുഷന്മാര്‍ക്ക് അത് ഒമ്പത് ടീസ്പൂണാകാം. ഇത് 150 കാലറിയാണ് ശരീരത്തിന് നല്‍കുക. ഒരുദിവസം പത്തുശതമാനത്തില്‍ കൂടുതല്‍ ഷുഗർ ശരീരത്തിലെത്താന്‍ പാടില്ല. ഇത് അഞ്ച് ശതമാനത്തിനും താഴെയാകുന്നതാണ് സുരക്ഷിതം.
Content Highlights: The hidden enemy of Heart, that ingredient in food