രജനിയെയും കമൽ ഹാസനെയും 'അൺഫോളോ' ചെയ്ത് ലോകേഷ്, പുതിയ സിനിമയിൽ നിന്ന് പുറത്താക്കിയതാണോ കാരണം?; റിപ്പോർട്ട്

ലോകേഷ് അവസാനമായി സംവിധാനം ചെയ്ത 'കൂലി' എന്ന സിനിമ തിയേറ്ററുകളിൽ വേണ്ടത്ര വിജയിച്ചിരുന്നില്ല

രജനിയെയും കമൽ ഹാസനെയും 'അൺഫോളോ' ചെയ്ത് ലോകേഷ്, പുതിയ സിനിമയിൽ നിന്ന് പുറത്താക്കിയതാണോ കാരണം?; റിപ്പോർട്ട്
dot image

രജനികാന്തിനെയും കമൽ ഹാസനെയും നായകന്മാരാക്കി ഒരു വമ്പൻ സിനിമ ലോകേഷ് കനകരാജ് സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ നേരത്തെ വലിയ ചർച്ചയായിരുന്നു. എന്നാൽ പിന്നീട് ഈ സിനിമയിൽ നിന്ന് ലോകേഷ് പിന്മാറിയെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ കമൽഹാസനെയും രജനികാന്തിനെയും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിൽ ലോകേഷ് അൺഫോളോ ചെയ്‌തെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് സിനിമാപ്രേമികൾ.

രജനി-കമൽ സിനിമയിൽ നിന്ന് ഒഴിവാക്കിയതാണോ ഇരുവരെയും ലോകേഷ് അൺഫോളോ ചെയ്യാനുള്ള കാരണമെന്നാണ് പലരും എക്സിൽ കുറിക്കുന്നത്. ലോകേഷ് അവസാനമായി സംവിധാനം ചെയ്ത 'കൂലി' എന്ന സിനിമ തിയേറ്ററുകളിൽ വേണ്ടത്ര വിജയിച്ചിരുന്നില്ല. ഈ സിനിമയുടെ മോശം സ്വീകാര്യതയാണ് ലോകേഷിനെ ഈ വമ്പൻ സിനിമയിൽ നിന്ന് ഒഴിവാക്കനുള്ള കാരണമെന്നും പലരും കമന്റ് ചെയ്യുന്നുണ്ട്. അതേസമയം, സുന്ദർ സി ആണ് അടുത്ത രജനി സിനിമ ഒരുക്കുന്നത്. കമൽ ഹാസൻ ആണ് ചിത്രം നിർമിക്കുന്നത്. കമൽ ഹാസൻ തന്നെയാണ് ഇക്കാര്യം ഔഗ്യോഗികമായി അറിയിച്ചിരിക്കുന്നത്. സിനിമ 2027 പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തും.

തലൈവർ 173 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്.'ഈ നാഴികക്കല്ലായ സഹകരണം ഇന്ത്യൻ സിനിമയിലെ രണ്ട് ഉന്നത ശക്തികളെ ഒന്നിപ്പിക്കുക മാത്രമല്ല, സൂപ്പർസ്റ്റാർ രജനീകാന്തും കമൽഹാസനും തമ്മിലുള്ള അഞ്ച് പതിറ്റാണ്ടുകളുടെ സൗഹൃദത്തെയും സാഹോദര്യത്തെയും ആഘോഷിക്കുകയും ചെയ്യുന്നു - തലമുറകളായി കലാകാരന്മാർക്കും പ്രേക്ഷകർക്കും ഒരുപോലെ പ്രചോദനം നൽകുന്ന ഒരു ബന്ധം,' എന്നാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടുകൊണ്ട് കമൽ കുറിച്ചിരിക്കുന്നത്.

നേരത്തെ സൈമ അവാർഡ് ദാന ചടങ്ങിൽ, താൻ രജനികാന്തുമായി ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് കമൽ ഹാസൻ വെളിപ്പെടുത്തിയിരുന്നു. അതേസമയം കൂലി, തഗ് ലൈഫ് ഇനീ സിനിമകളാണ് ഇരുവരുടെയുമായി ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രങ്ങൾ. രണ്ടു ചിത്രങ്ങളും പ്രതീക്ഷിച്ച വിജയം നേടാതെയാണ് തിയേറ്റർ വിട്ടത്.

Content Highlights: Lokesh unfollowed Rajini and Kamal Haasan

dot image
To advertise here,contact us
dot image