കണ്ണിലൂടെ അറിയാം ഹൃദയം പിണങ്ങി തുടങ്ങിയെന്ന്! ചില മാറ്റങ്ങൾ അവഗണിക്കരുത്

നേത്ര പരിശോധനയിലൂടെ നമ്മുടെ ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ തിരിച്ചറിയാമെന്നാണ് പുതിയ പഠനം പറയുന്നു

കണ്ണിലൂടെ അറിയാം ഹൃദയം പിണങ്ങി തുടങ്ങിയെന്ന്! ചില മാറ്റങ്ങൾ അവഗണിക്കരുത്
dot image

മനസിന്റെ കണ്ണാടിയാണ് കണ്ണുകൾ എന്ന് പറയാറില്ലേ.. അതേപോലെ ഹൃദയവുമായും കണ്ണിന് സമാനമായൊരു ബന്ധമുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. നേത്ര പരിശോധനയിലൂടെ നമ്മുടെ ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ തിരിച്ചറിയാമെന്നാണ് പുതിയ പഠനം പറയുന്നു. കാനഡയിലെ മാക്മസ്റ്റർ സർവകലാശാല പ്രൊഫസർ മാരി പിജിയറും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.

കണ്ണിലെ റെറ്റിനയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലേക്ക് വിരൽചൂണ്ടുന്നത്. ഇസിജിയോ രക്തപരിശോധനകളോ ഒക്കെ നടത്തുന്നതിന് മുമ്പ് തന്നെ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. രക്തചംക്രമണത്തിലെ പ്രശ്‌നങ്ങളാണ് ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന പ്രധാന പ്രശ്‌നം. റെറ്റിനയിലെ ധമനികളുടെ ഭിത്തി കട്ടി കൂടുന്ന അവസ്ഥ, അല്ലെങ്കിൽ തകരാർ സംഭവിക്കുന്നത് എന്നിവ ഹൃദയമുൾപ്പെടെയുള്ള അവയവങ്ങളിലെ രക്തകുഴലുകളുടെ ആരോഗ്യപ്രശ്‌നങ്ങളെയാണ് സൂചിപ്പിക്കുന്നത്.

Heart
Heart

ഹൃദയസംബന്ധമായ അവസ്ഥകൾ സാവധാനത്തിലാണ് വികസിച്ചുവരിക. പ്രാരംഭലക്ഷണങ്ങൾ പെട്ടെന്ന് തിരിച്ചറിയണമെന്നില്ല. എന്നാൽ കണ്ണുകളിലെ ലോലവും സൂക്ഷ്മവുമായ രക്തക്കുഴലുകൾക്ക് ക്ഷതമേൽക്കാൻ സാധ്യത കൂടുതലാണ്. ഇത് റെറ്റിനയുടെ ഘടനയെ തന്നെ മാറ്റാം. ഇതാണ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളിലേക്ക് വഴികാട്ടുന്നത്.

റെറ്റിനയുടെ സ്‌കാൻ, ജനിതകമായ വിവരങ്ങൾ, രക്തപരിശോധന ഫലം എന്നിവയടക്കം പരിശോധിച്ചാണ് പുതിയ പഠനം എഴുപതിനായിരത്തിലധികം പേരിൽ നടത്തിയത്. അധികം ശിഖരങ്ങളില്ലാത്ത ലളിതമായ രക്തകുഴലുകൾ കണ്ണിലുള്ളവർക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു.

മേൽപറഞ്ഞ കാര്യങ്ങൾ പരിശോധിച്ചതിലൂടെ വയസ് കൂടുന്നത് വാസ്‌കുലാർ വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നും മനസിലാക്കാൻ സഹായിച്ചിട്ടുണ്ട്. അതേസമയം ബ്ലഡ് ബയോമാർക്കറുകളുടെയും ജനിതക വിവരങ്ങളുടെയും വിശകലനത്തിലൂടെ കണ്ണിലെ രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന മാറ്റത്തിനുള്ള ജൈവീക കാരണങ്ങൾ, പ്രായമാകുന്ന അവസ്ഥ, രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്ന പ്രോട്ടീനുകൾ തിരിച്ചറിയാനും സഹായകമായിട്ടുണ്ട്.
Content Highlights: Some signs in Eyes may indicate heart defects

dot image
To advertise here,contact us
dot image