ഇന്ത്യയിലെ 99 ശതമാനം ഹൃദയാഘാത കേസുകള്‍ക്കും പിന്നില്‍ ഈ നാല് കാരണങ്ങള്‍! അറിഞ്ഞിരിക്കാം

ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന ഹൃദയാഘാത കേസുകള്‍ക്ക് പിന്നില്‍ നാല് പ്രധാനകാരണങ്ങളുണ്ടെന്നാണ സിഎംസി വെല്ലൂരിലെ ഫിസിഷ്യനായ ഡോ. സുധീര്‍ കുമാര്‍ പറയുന്നത്

ഇന്ത്യയിലെ 99 ശതമാനം ഹൃദയാഘാത കേസുകള്‍ക്കും പിന്നില്‍ ഈ നാല് കാരണങ്ങള്‍! അറിഞ്ഞിരിക്കാം
dot image

ചെറുപ്പക്കാരില്‍ ഉള്‍പ്പടെ ഹൃദയാഘാത കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. 2014 നും 2015 നും ഇടയില്‍ മാത്രം 50 ശതമാനത്തിന് മുകളില്‍ ഹൃദയസ്തംഭന കേസുകള്‍ അധികം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സര്‍വേകള്‍ പറയുന്നു. ഇത്തരത്തില്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന ഹൃദയഘാത കേസുകള്‍ക്ക് പിന്നില്‍ നാല് പ്രധാന കാരണങ്ങളുണ്ടെന്നാണ് സിഎംസി വെല്ലൂരിലെ ഫിസിഷ്യനായ ഡോ. സുധീര്‍ കുമാര്‍ പറയുന്നത്.

ആരോഗ്യവാന്മാരായി പുറമെ തോന്നുമെങ്കിലും പലരുടെയും ശരീരത്തില്‍ പതിയെ ഇതിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ടാവുമെന്നും ഡോക്ടര്‍ പറയുന്നു. ഇവ കൃത്യമായ പരിശോധനകളിലൂടെ മനസിലാക്കാന്‍ ശ്രദ്ധിക്കണമെന്നും ഡോക്ടര്‍ പറയുന്നു.

ഹൃദയാഘാതത്തിന് കാരണമാകുന്ന 4 അപകടസാധ്യതകള്‍

Smoking

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാരയുടെ അളവിലെ വര്‍ദ്ധനവ്, പുകവലി എന്നിവ ഹൃദയാഘാതത്തിനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നുവെന്ന് ഡോ. സുധീര്‍ കുമാര്‍ പറയുന്നത്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഹൈപ്പര്‍ടെന്‍ഷന്‍ അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാലങ്ങളോളം തുടരുമ്പോള്‍ ഇത് രക്തധമനികളെ നശിപ്പിക്കാനും പ്ലാക്ക് രൂപപ്പെടുത്താനും കാരണമാകുന്നു. ഇത് ഹൃദയാഘാതത്തിന് കാരണമായേക്കാം.

ഉയര്‍ന്ന കൊളസ്‌ട്രോള്‍

എല്‍ഡിഎല്‍ കൊളസ്ട്രോള്‍ ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകും. ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കാനും രക്തക്കുഴലുകളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാനും കാരണമാകുന്നു.

Also Read:

രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവ്

ഗ്ലൂക്കോസിന്റെ അളവ് രക്തത്തില്‍ അധികമാവുമ്പോള്‍ ഇത് രക്തക്കുഴലുകളില്‍ കേടുപാടുകള്‍ ഉണ്ടാക്കുകയും ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

പുകവലി

പുകവലിയുള്ളവരില്‍ ഹൃദ്രോഗ സാധ്യതകള്‍ വളരെ കൂടുതലാണ്. ഹൃദയത്തെയും രക്തക്കുഴലുകളെയും തകരാറിലാക്കാനും മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കാനും പുകവലി കാരണമാകുന്നു.

ഈ നാല് കാര്യങ്ങളിലും നിയന്ത്രണം കൊണ്ടുവരുന്ന ഓരോ ചെറിയ ചുവടും നിങ്ങളുടെ അപകടസാധ്യത ഗണ്യമായി കുറയ്ക്കുമെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു.

Content Highlights- 4 reasons behind 99 percent of heart attack cases in India

dot image
To advertise here,contact us
dot image