വൻ ആക്ഷൻ ലോഡിങ്ങ്…; വിജയ്‌യുടെ മകൻ ജേസൺ സഞ്ജയുടെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

സ്വർണ്ണ ബിസ്കറ്റ്, കള്ളപ്പണം, ആനക്കൊമ്പ് എന്നിവ കുന്ന് കൂടി കിടക്കുന്നതിന്റെ മുകളിൽ ഇരിക്കുന്ന നായകനെയാണ് പോസ്റ്ററിൽ കാണുന്നത്

വൻ ആക്ഷൻ ലോഡിങ്ങ്…; വിജയ്‌യുടെ മകൻ ജേസൺ സഞ്ജയുടെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്
dot image

വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാകുന്ന ആദ്യ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. സിഗ്മ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ഒരു പക്കാ ആക്ഷൻ മൂഡ് പടമായിരിക്കുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. സ്വർണ്ണ ബിസ്കറ്റ്, കള്ളപ്പണം, ആനക്കൊമ്പ് എന്നിവ കുന്ന് കൂടി കിടക്കുന്നതിന്റെ മുകളിൽ ഇരിക്കുന്ന നായകനെയാണ് പോസ്റ്ററിൽ കാണുന്നത്.

ക്യാപ്റ്റൻ മില്ലർ, രായൻ, മായാവനം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് സന്ദീപ് കിഷൻ. സന്ദീപിന്റെ ഒരു ഗംഭീര ആക്ഷൻ സീനുകൾ പ്രതീക്ഷിക്കാമെന്ന് ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. ഒരു ബാഡ്‌സ് ഓഫ് ബോളിവുഡ് വൈബ് അടിക്കുന്നില്ലേ എന്ന് ആരാധകർ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നുണ്ട്. തന്റെ 24ാം വയസ്സിലാണ് സംവിധായകനായുള്ള ജേസന്റെ അരങ്ങേറ്റം.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. സുബാസ്കരൻ നിർമിക്കുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. 2024 നവംബറിലായിരുന്നു ജേസൺ സഞ്ജയ്‌യുടെ സംവിധാന സംരംഭത്തിന്റെ പ്രഖ്യാപനം നടന്നത്. തമൻ എസ് ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. പ്രവീൺ കെ എൽ ആണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. കൃഷ്ണൻ വസന്ത് ആണ് ഛായാഗ്രഹണം. കോ ഡയറക്ടർ സഞ്ജീവ്.

Content Highlights: Jason Sanjays new directorial title poster out

dot image
To advertise here,contact us
dot image