
ഒരാള്‍ എത്രകാലം ജീവിച്ചിരിക്കും എന്നത് ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത കാര്യമാണ് അല്ലേ? ജനിതക ശാസ്ത്രപരമായി അക്കാര്യത്തിന് വലിയൊരു പങ്കുണ്ട്. എന്നാല്‍ ഒരാളുടെ ആരോഗ്യം അയാളുടെ കൈകളില്‍ തന്നെയാണ് എന്ന് വ്യക്തമാക്കിത്തരുന്ന ചില ഘടകങ്ങളുണ്ട്.ഫ്രാന്‍സില്‍ നിന്നുള്ള ആരോഗ്യവിദഗ്ധന്‍ ഡോ. വാസിലി എലിയോപൗലോസ് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.
ഹൃദയസംബന്ധമായ(ഹൃദയം, രക്തക്കുഴല്‍) രോഗ സാധ്യതയെക്കുറിച്ച് അറിയാന്‍ സാധിക്കുന്ന ഒരു ലളിതമായ രക്തപരിശോധനയാണ് ഇത്.രക്തത്തിലൂടെ കൊളസ്‌ട്രോള്‍ കൊണ്ടുപോകുന്ന ലിപ്പോപ്രോട്ടീന്‍ കണങ്ങളുടെ ഉപരിതലത്തില്‍ കാണപ്പെടുന്ന ഒരു പ്രോട്ടീനാണ് ApoB. മോശം കൊളസ്‌ട്രോള്‍( എല്‍ഡിഎല്‍) ഹൃദയ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി പല ഗവേഷണങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ApoB ടെസ്റ്റ് ഹൃദയാരോഗ്യത്തിന്റെ കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ നല്‍കുന്നു. ApoB അടങ്ങിയ ഓരോ കണികയും ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് സ്‌ട്രോക്കിന്റെയും ഹൃദ്രോഗത്തിന്റെയും സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഡോക്ടറുടെ അനുവാദത്തോടെ മാത്രമേ ഈ ടെസ്റ്റ് ചെയ്യാവൂ എന്ന് ഡോ. വാസിലി എടുത്തുപറയുന്നു.
ടൈപ്പ് 2 പ്രമേഹം, മെറ്റബോളിക് സിന്‍ഡ്രോം (ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ടൈപ്പ് 2 പ്രമേഹം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഒരു കൂട്ടം അവസ്ഥകളാണ് മെറ്റബോളിക് സിന്‍ഡ്രോം) എന്നിവയെക്കുറിച്ച് മുന്‍കൂട്ടി അറിയാനുള്ള അടയാളമാണ് ഫാസ്റ്റിംഗ് ഇന്‍സുലിന്‍. കോശങ്ങളിലേക്ക് ഗ്ലൂക്കോസ് എത്തിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണായ ഇന്‍സുലിനോട് കോശങ്ങള്‍ പ്രതിരോധം കാണിക്കുമ്പോള്‍, പാന്‍ക്രിയാസ് കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നതിലൂടെ ഈ നഷ്ടം പരിഹരിക്കുന്നു.
ശരീരത്തില്‍ ദീര്‍ഘകാലമായി ഇന്‍സുലിന്‍ അളവ് ഉയര്‍ന്നുനില്‍ക്കുകയാണെങ്കില്‍ പൊണ്ണത്തടി, ശരീരത്തിലെ നീര്‍വീക്കം ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
ശരീരത്തിലെ നീര്‍വീക്കത്തിന്റെ ഒരു അടയാളമാണ് സി- റിയാക്ടീവ് പ്രോട്ടീന്‍ (HS-CRP). ഇത് നേരത്തെയുള്ള വാര്‍ദ്ധക്യത്തിനും പല രോഗങ്ങള്‍ക്കും ഒരു പ്രധാന ഘടകമാണ്. ശരീരത്തിലുണ്ടാകുന്ന നീര്‍വീക്കം ഒരു പരിധിവരെ സാധാരണമാണെങ്കിലും, ( പരിക്കോ അണുബാധയോ മറ്റോ ഉണ്ടാകുമ്പോഴുള്ളത്) നീര്‍വീക്കം കാന്‍സര്‍, അല്‍ഷിമേഴ്സ്, ഹൃദ്രോഗം തുടങ്ങിയ മാരകമായ രോഗങ്ങളുടെ ലക്ഷണമാകും എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ഭക്ഷണക്രമം, സമ്മര്‍ദ്ദം കുറയ്ക്കല്‍, വ്യായാമം,ശരിയായ ഉറക്കം എന്നിവയിലൂടെ ഇത് എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ സാധിക്കും.
നിങ്ങള്‍ നന്നായി ശ്വസിക്കുന്തോറും കൂടുതല്‍ ജീവിക്കുമെന്ന് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? അക്കാര്യം വളരെ ശരിയാണെന്ന് ഡോ. വാസിലി പറയുന്നു. തീവ്രമായ വ്യായാമ സമയത്ത് ശരീരം ഉപയോഗിക്കുന്ന പരമാവധി ഓക്‌സിജന്റെ അളവ് VO2 Max ത്തിലൂടെ അളക്കാന്‍ സാധിക്കും. ഇത് ഹൃദയ സംബന്ധമായ ഫിറ്റ്‌നസിന്റെയും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന്റെയും സൂചകമാണ്. നടത്തം, ഓട്ടം, സൈക്ലിംഗ് അല്ലെങ്കില്‍ നീന്തല്‍ പോലുള്ള സ്ഥിരമായ എയറോബിക് പരിശീലനത്തിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ VO2 max മെച്ചപ്പെടുത്താന്‍ കഴിയും. ഫിറ്റ്‌നസിലെ ചെറിയ നേട്ടങ്ങള്‍ പോലും ആരോഗ്യത്തിലും ആയുസ്സിലും വലിയ സ്വാധീനം ചെലുത്തും.
അമിനോ ആസിഡുകള്‍ കൊണ്ടുപോകാന്‍ സഹായിക്കുന്നതും ശരീരത്തിന്റെ വിഷവിമുക്തമാക്കല്‍ പ്രക്രിയകളില്‍ പങ്കുവഹിക്കുന്നതുമായ ഒരു കരള്‍ എന്‍സൈമാണ് GGT. കരള്‍ പ്രവര്‍ത്തനം വിലയിരുത്താന്‍ ഇത് സാധാരണയായി ഉപയോഗിക്കാറുണ്ടെങ്കിലും, ഉയര്‍ന്ന GGT അളവ് ഓക്സിഡേറ്റീവ് സ്‌ട്രെസ്, മെറ്റബോളിക് ഡിസ്ഫന്‍ക്ഷന്‍, മരണനിരക്ക് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത എന്നിവയുമായി കൂടുതലായി ബന്ധപ്പെട്ടിരിക്കുന്നു.
ഉയര്‍ന്ന GGT നിരക്ക് പാരിസ്ഥിതിയിലെ വിഷവസ്തുക്കളുമായുള്ള സമ്പര്‍ക്കം, മദ്യത്തിന്റെ അമിത ഉപയോഗം അല്ലെങ്കില്‍ കരള്‍ സമ്മര്‍ദ്ദം എന്നിവയുടെ അടയാളമാണ്. മദ്യം കഴിക്കുന്നത് പരിമിതപ്പെടുത്തുക, സംസ്‌കരിച്ച ഭക്ഷണപദാര്‍ത്ഥങ്ങളും പാക്ക്‌ചെയ്ത ഭക്ഷണങ്ങളും കഴിക്കുന്നത് ഒഴിവാക്കുക, ഭാരം നിയന്ത്രിക്കുക, കരളിനെ വിഷവിമുക്തമാക്കാന്‍ കഴിയുന്ന ഭക്ഷണങ്ങള്‍ കഴിക്കുക (ശരിയായ ജലാംശം, പോഷകസമൃദ്ധമായ ഭക്ഷണക്രമം) എന്നിവയിലൂടെ GGT ആരോഗ്യകരമായി നിലനിര്‍ത്താന്‍ കഴിയും.
ഈ അഞ്ച് കാര്യങ്ങളുടെ അളവുകള്‍ ശരീരത്തില്‍ എങ്ങനെയാണ്? അവ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് മനസിലാക്കിയാല്‍ സ്വന്തം ആരോഗ്യകാര്യത്തില്‍ ഓരോരുത്തര്‍ക്കും കൂടുതല്‍ വ്യക്തത ഉണ്ടാവും.
( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ് )
Content Highlights :Want to know how long you will live? Biomarkers discovered that can predict lifespan