രാത്രിയില്‍ മാമ്പഴം കഴിക്കുന്നവരാണോ നിങ്ങള്‍ ? പണികിട്ടാതെ നോക്കണേ…

വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍, നാരുകള്‍, പ്രകൃതിദത്ത പഞ്ചസാര എന്നിവയാല്‍ സമ്പുഷ്ടമാണ് മാമ്പഴം

dot image

പഴങ്ങളുടെ രാജാവായ മാങ്ങയ്ക്ക് ഗുണങ്ങൾ ഏറെയാണ്. ഗുണങ്ങൾക്കപ്പുറം സ്വാദിലും മാമ്പഴം മറ്റ് പഴങ്ങളെ അപേക്ഷിച്ച് വളരെ മികച്ച് തന്നെയാണ് നിൽക്കുന്നത്. വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍, നാരുകള്‍, പ്രകൃതിദത്ത പഞ്ചസാര എന്നിവയാല്‍ സമ്പുഷ്ടമാണ് മാമ്പഴം. എന്നാലും രാത്രിയില്‍ അവ കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നുത്.

  1. മന്ദഗതിയിലുള്ള ദഹനം

സാധാരണയായി ശരീര പ്രവർത്തനങ്ങൾ കുറവായതിനാൽ രാത്രിയില്‍ ദഹനപ്രക്രിയ സ്വാഭാവികമായും മന്ദഗതിയിലാകും. ഈ സമയം മധുരവും കട്ടിയുള്ളതുമായ മാമ്പഴം കഴിച്ചാല്‍ അത് ദഹനത്തെ ബാധിക്കും. ഇത് ഗ്യാസ്, ദഹനക്കേട്, വയറുവേദന തുടങ്ങിയ അസ്വസ്ഥതകള്‍ക്ക് കാരണമായേക്കാം.

  1. രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവ്

മാമ്പഴത്തില്‍ സ്വാഭാവിക പഞ്ചസാര (ഫ്രക്ടോസ്) വളരെ കൂടുതലാണ്. അതിനാൽ ഇത് രാത്രിയില്‍ കഴിക്കുന്നതോടെ അവ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ പെട്ടെന്നുള്ള വര്‍ദ്ധനവിന് കാരണമാകും. ഇത് പ്രമേഹമുള്ളർക്ക് ആശങ്കയ്ക്ക് വഴിവെക്കും. ഇത് ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

  1. ശരീരഭാരം

മാമ്പഴം കലോറി കൂടുതലുള്ളതും പഞ്ചസാരയുടെ അളവ് കൂടുതലുള്ളതുമായ പഴമാണ്. ഇത് ശരീരത്തിലെ കലോറികള്‍ കൊഴുപ്പായി സംഭരിക്കപ്പെടുത്താൻ വഴിവെച്ചേക്കും. കാലക്രമേണ ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായേക്കാം.

  1. ഉറക്കക്കുറവ്

മാമ്പഴം ശരീരത്തിലെ ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കും. അതിനാൽ ശരീരത്തിൻ്റെ വ്ശ്രമിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുകയും. ഗുണനിലവാരമില്ലാത്ത ഉറക്കത്തിനും രാത്രിയില്‍ സാധ്യമായ അസ്വസ്ഥതകള്‍ക്കും കാരണമാവുകയും ചെയ്തേക്കാം. അതേ സമയം, പകൽ സമയങ്ങളിൽ മാമ്പഴം കഴിക്കുന്നത് ശരീരത്തിന് ഊർജ്ജം പകരാനും വിവിധ വിറ്റമിനുകൾ പ്രധാനം ചെയ്യാനും സഹായിക്കുന്നു.

Content Highlights- Do you eat mangoes at night? it may cause health issues

dot image
To advertise here,contact us
dot image