'സഞ്ജു വേണം, ഗിൽ തിരിച്ചെത്തണം'; ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ നിർദേശിച്ച് മുഹമ്മദ് കൈഫ്

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ നിർദേശിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്

dot image

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ നിർദേശിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. സെലക്ടര്‍മാര്‍ വരുന്ന ചൊവ്വാഴ്ച ടീം പ്രഖ്യാപിക്കാനിരിക്കെയാണ് പ്രധാന നിർദേശങ്ങളുമായി കൈഫ്‌ എത്തിയിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ ഇടം പിടിച്ചുവെന്നതാണ് പ്രധാന സവിശേഷത.

മലയാളി താരം സഞ്ജു സാംസണെയും അഭിഷേക് ശര്‍മയെയുമാണ് കൈഫ് ഏഷ്യാ കപ്പ് ടീമിലെ ഓപ്പണര്‍മാരായി തെരഞ്ഞെടുത്തത്. മൂന്നാം നമ്പറില്‍ തിലക് വര്‍മയും നാലാം നമ്പറിൽ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമാണ് ബാറ്റിംഗിനിറങ്ങുന്നത്. ഗില്ലും ഹാര്‍ദ്ദിക്കുമാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ.

സഞ്ജുവിന്‍റെ ബാക്ക് അപ്പായി വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ജിതേഷ് ശര്‍മയെയാണ് കൈഫ് തെരഞ്ഞെടുത്തത്. ഫിനിഷറായി ശിവം ദുബെയെയും കൈഫ് ടീമിലെടുത്തു. സ്പിന്നര്‍മാരായി അക്സര്‍ പട്ടേലിനൊപ്പം വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരെ കൈഫ് ടീമിലെടുത്തപ്പോള്‍ പേസര്‍മാരായി അര്‍ഷ്ദീപ് സിംഗും ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജുമാണ് ടീമിലുള്ളത്.

അടുത്ത മാസം ഒമ്പതിനാണ് ഏഷ്യാ കപ്പ് തുടങ്ങുന്നത്. 10ന് യുഎഇക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 14നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം.

ഏഷ്യാ കപ്പിനായി കൈഫ് തെരഞ്ഞെടുത്ത് ഇന്ത്യൻ ടീം. സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

Content Highlights: Mohammad Kaif suggests Indian team for Asia Cup, including sanju samson

dot image
To advertise here,contact us
dot image