ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രത്തിലെ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; അസി. ഡയറക്ടർക്കെതിരെ സംവിധായകൻ

ചിത്രത്തിന്റെ ക്ലൈമാക്സ് ഉൾപ്പെടെയുള്ള പ്രധാന രംഗങ്ങളാണ് പുറത്തുവിട്ടിരിക്കുന്നെന്ന് പരാതിയിൽ പറയുന്നു.

dot image

ശ്രീനാഥ്‌ ഭാസിയെ നായകനാക്കി എ ബി ബിനിൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് പൊങ്കാല. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതിനിടെ സിനിമയുടെ ഷൂട്ടിംഗ് ഭാഗങ്ങൾ പുറത്തുവിട്ടെന്ന് പരാതി ഉയര്‍ന്നിരിക്കുകയാണ്. അസിസ്റ്റന്റ് ഡയറക്ടർക്കെതിരെ സിനിമയുടെ സംവിധായകനാണ് പരാതി നൽകിയിരിക്കുന്നത്. അസിസ്റ്റന്റ് ഡയറക്ടർ ഫൈസൽ ഷാക്കെതിരെ സംവിധായകൻ എ ബി ബിനിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ചിത്രത്തിലെ പ്രധാന രംഗങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്നാണ് പരാതി. ചിത്രത്തിന്റെ ക്ലൈമാക്സ് ഉൾപ്പെടെയുള്ള പ്രധാന രംഗങ്ങളാണ് പുറത്തുവിട്ടിരിക്കുന്നെന്ന് പരാതിയിൽ പറയുന്നു. ഗ്ലോബൽ പിക്ചേഴ്സ്എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഡോണ തോമസ്, ദീപു ബോസ്, അനിൽ പിള്ള എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രത്തിൽ ബാബുരാജ്, കിച്ചു ടെല്ലസ്, സമ്പത്ത് റാം, അലൻസിയർ, സുധീർ കരമന, ഇന്ദ്രജിത്ത് ജഗജിത്ത്, സൂര്യ കൃഷ്, മുരുകൻ മാർട്ടിൻ, ജീമോൻ ജോർജ്, ഷെജിൻ,യാമി സോനാ, സ്മിനു സിജോ, രേണു സുന്ദർ, ശാന്തകുമാരി എന്നിവരും അഭിനയിക്കുന്നു.

Content Highlights: Director files complaint against assistant director of Pongala movie

dot image
To advertise here,contact us
dot image