പ്രഭാതഭക്ഷണത്തോടൊപ്പം കിവി കഴിച്ചാല്‍ ഈ ഗുണങ്ങള്‍ ഉറപ്പ്

കിവി പഴത്തിന് ധാരാളം ഗുണങ്ങളുണ്ടെന്ന് നമുക്ക് അറിയാം, എന്നാല്‍ ഇവ പ്രഭാതഭക്ഷണത്തില്‍ ഉൾപ്പെടുത്തിയാലോ

dot image

പ്രഭാതഭക്ഷണം ഏറെ പ്രധാനപ്പെട്ടതാണെന്ന് നമുക്ക് അറിയാം. ഏത് നേരത്തെ ഭക്ഷണം ഒഴിവാക്കിയാലും പ്രഭാതഭക്ഷണം കൃത്യമായി കഴിച്ചിരിക്കാന്‍ ന്യൂട്രീഷ്യന്മാര്‍ പറയുന്നു. രാവിലത്തെ ഭക്ഷണം ആരോഗ്യകരമാണെങ്കില്‍ ദിവസം മുഴുവന്‍ ഊര്‍ജം നിലനിര്‍ത്താന്‍ സാധിക്കും. ഒരു ദിവസത്തെ മുഴുവന്‍ കാര്യങ്ങളും സന്തുലിതമാക്കാന്‍ പ്രഭാതഭക്ഷണത്തിനാവും എന്നാണ് പഠനങ്ങള്‍ പറയുന്നത്. എല്ലാ ദിവസവും പ്രഭാതഭക്ഷണത്തോടൊപ്പം ഒരു കിവി ഉപയോഗിക്കാന്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ഇന്ത്യക്കാര്‍ക്ക് അത്ര സുപരിചിതനല്ല കിവി എങ്കിലും, ഇന്ന് ലോകം മുഴുവന്‍ ഒരു കുടക്കീഴില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാം എല്ലാവരുടെയും വിരല്‍ത്തുമ്പില്‍ ഉണ്ടല്ലോ.. കിവി പഴത്തിന് ധാരാളം ഗുണങ്ങളുണ്ടെന്ന് നമുക്ക് അറിയാം, എന്നാല്‍ ഇവ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലുള്ള നേട്ടങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

രോഗപ്രതിരോധ ശേഷി

കിവി ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ള പഴമാണ്. പഠനങ്ങള്‍ പ്രകാരം ഒരു ഓറഞ്ചില്‍ അടങ്ങിയിട്ടുള്ളതിനെക്കാള്‍ കൂടുതല്‍ അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ള പഴമാണ് കിവി. കിവിയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകളാണ് പ്രതിരോധ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നത്. പലതരം അണുബാധയില്‍ നിന്നും മനുഷ്യശരീരത്തെ രക്ഷിക്കാന്‍ കിവിക്ക് കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ദഹനപ്രക്രിയ

കിവി ദഹനത്തെ എളുപ്പമാക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കിവിയില്‍ അടങ്ങിയിരിക്കുന്ന ആക്റ്റിനിഡിന്‍ എന്ന എന്‍സൈമാണ് ദഹനത്തെ പിന്തുണയ്ക്കുന്നത്. ആക്റ്റിനിഡിനില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ ദഹനപ്രക്രിയയില്‍ വലിയ പങ്കുവഹിക്കുന്നു. ഭക്ഷണത്തിന് ശേഷം വയറില്‍ അനുഭവപ്പെടുന്ന അസ്വസ്ഥതകളും, ദഹനക്കേടും പരിഹരിക്കാന്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സഹായിക്കുന്നു.

ചര്‍മത്തിന്

ചര്‍മത്തിന്റെ ആരോഗ്യ സംരക്ഷണത്തിനായി പലവിധ കാര്യങ്ങള്‍ ചെയ്യുന്ന ആളുകളാണ് നമ്മള്‍. ഇതിനായി ഏറ്റവും എളുപ്പമുള്ള കാര്യം പ്രഭാതഭക്ഷണത്തോടൊപ്പം കിവി കഴിക്കുന്നതാണെന്ന് പഠനങ്ങള്‍ പറയുന്നു. കിവിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവയാണ് ചര്‍മ സംരക്ഷണത്തിന് സഹായിക്കുന്നത്. കിവി കഴിക്കുന്നതിലൂടെ ശരീരത്തിലെ കൊളീഗന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നു. ചര്‍മം തിളങ്ങുന്നതിനും, യുവത്വം നിലനിര്‍ത്തുനതിനും കൊളീഗന്‍ സഹായിക്കുന്നു.

രക്തസമ്മര്‍ദം കുറയ്ക്കുന്നു

കിവിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ശരീരത്തിലെ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ രക്തചംക്രമണം സന്തുലിതമാവുകയും, ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

Content Highlight; Why You Should Add Just One Kiwi to Your Breakfast

dot image
To advertise here,contact us
dot image