
പ്രായ ലിംഗഭേദമില്ലാതെ കിഡ്‌നി സ്റ്റോൺ ഇന്ന് എല്ലാവർക്കും വരുന്ന ഒരു രോഗമാണ്. വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്ന കട്ടിയുള്ള മിനറൽ ഡെപ്പോസിറ്റിന്റെ രൂപീകരണമാണ് കിഡ്‌നി സ്‌റ്റോൺസ്. കിഡ്‌നി സ്‌റ്റോൺ വരാനുള്ള പ്രധാന കാരണങ്ങളും സൂചനകളും ഒന്നു നോക്കിയാലോ?
ജെനിറ്റിക്‌സ് വഴി മോശം ഡയറ്റ്, ലൈഫ്‌സ്റ്റൈൽ, ഈ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ആവശ്യത്തിന് വെള്ളം കുടിക്കാത്തത് കല്ല് വരാനുള്ള പ്രധാന കാരണമാണ്.
ജല ഉപഭോഗം കുറവായിരിക്കുമ്പോൾ, മൂത്രത്തിന്റെ സാന്ദ്രത വർദ്ധിക്കുന്നു. മിനറൽസും ഉപ്പും ഉയർന്ന സാന്ദ്രതയിൽ സമ്പർക്കം പുലർത്തുമ്പോൾ, അവ ഒരുമിച്ച് കല്ല് രൂപപ്പെടുന്നതായി കാണപ്പെടുന്നു. ഉപ്പ്, മധുരം, മാംസാഹാരം എന്നിവയുടെ അമിതമായ ഉപയോഗം കിഡ്‌നി സ്‌റ്റോണിനുള്ള സാധ്യത വർധിപ്പിക്കുന്നു. ഒരുപാട് ഉപ്പ് കഴിക്കുന്നത് അമിതമായ കാൽഷ്യത്തിനുള്ള സാധ്യത ഉയർത്തുന്നു ഇത് കല്ലിനുള്ള സാധ്യത കൂട്ടുന്നു.
ഉയർന്ന അളവിൽ ഫ്രക്ടോസ് അടങ്ങിയ ഭക്ഷണങ്ങളും പഞ്ചസാര അടങ്ങിയ ഉൽപ്പന്നങ്ങളും വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ചുവന്ന മാംസവും കോഴിയിറച്ചിയും മുട്ടയോടൊപ്പം കഴിക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കും, ഇത് കല്ലുകൾ രൂപപ്പെടുന്നതിന് കാരണമാകും.
ജെനിറ്റിക്‌സ്, അമിത വണ്ണം, മറ്റ് ചില രോഗങ്ങളും സ്‌റ്റോൺസ് വരാൻ കാരണമാകുന്നു. ഡിഹൈഡ്രേഷനുണ്ടാകാൻ സാധ്യതയുള്ള വയറിളക്കം, ആസിഡ് ലെവൽ ഉയർത്തുന്ന സന്ധിവേദന, യൂറിൻ ഇൻഫെക്ഷൻസ്.
കാൽസ്യം അടിസ്ഥാനമാക്കിയുള്ള ആന്റാസിഡുകൾക്കൊപ്പം ഡൈയൂററ്റിക്‌സും ചില ആൻറിബയോട്ടിക്കുകളും ഉപയോഗിക്കുന്നത് ഈ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. വിറ്റാമിൻ ഡി അല്ലെങ്കിൽ കാൽസ്യം അമിതമായി കഴിക്കുന്നതിലൂടെയും മറ്റ് പ്രത്യേക സപ്ലിമെന്റുകൾ കഴിക്കുന്നതിലൂടെയും കല്ല് ഉണ്ടാകാം.
കല്ലിന്റെ ലക്ഷണങ്ങൾ- വൃക്കയിലെ കല്ലിന്റെ ആദ്യ ലക്ഷണം മങ്ങിയ വേദനയോ കഠിനമായ മൂർച്ചയുള്ള വേദനയോ ആണ്, ഇത് വാരിയെല്ലുകൾക്ക് സൈഡിലായോ ലോവർ ബാക്കിലായോ കാണപ്പെടുന്നു. അസ്വസ്ഥത തീവ്രമാകുകയോ തീവ്രത കുറയുകയോ ചെയ്യും, പ്രാരംഭ ഘട്ടത്തിൽ സൗമ്യമായ തീവ്രതയായിരിക്കും ഇതിന്. കല്ല് സ്ഥലങ്ങളിലേക്ക് നീങ്ങാൻ തുടങ്ങുമ്പോൾ വേദന കൂടുതൽ തീവ്രമാകും.
മൂത്രത്തിലുണ്ടാകുന്ന മാറ്റങ്ങൾ കല്ല് രോഗത്തിനുള്ള ലക്ഷണമാകാം. മൂത്രശങ്ക എപ്പോഴും അനുഭവപ്പെടുക, നിറത്തിൽ വ്യത്യാസം എന്നിവയെല്ലാം ഇതിന്റെ ലക്ഷണമാണ്. ഓക്കാനം, ചർദ്ധി എന്നിവയെല്ലാം കിഡ്‌നിയിൽ കല്ല് രൂപപ്പെടുന്നതിൻ്റെ ലക്ഷണമാണ്.
Content Highlights- What are the main causes of kidney stones and early signs of it