അകാല മരണം കുറയ്ക്കണോ? എങ്കിൽ 7,000 ചുവട് നടന്നാലോ

7000 സ്റ്റെപ്പുകൾ നടക്കുന്നത് അകാലമരണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തൽ

dot image

ആളുകൾ പെട്ടെന്ന് രോഗികളാകുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഭക്ഷണശീലം, വ്യായാമം, ജീവിതരീതി എന്നിവയിലുണ്ടായ മാറ്റങ്ങളാണ് ആളുകളെ വേഗത്തിൽ രോഗികളാക്കുന്നത്. ഫാസ്റ്റ് ഫുഡിന്റെ ഉപയോഗം, ശരിയല്ലാത്ത ഉറക്കം, കൃത്യമല്ലാത്ത വ്യായാമം എന്നിവ ഈ കാലഘട്ടത്തിലെ ആളുകൾഡ അനുഭവിക്കുന്ന വലിയ പ്രശ്‌നങ്ങളാണല്ലോ. എന്നാൽ ആരോഗ്യം വർധിപ്പിക്കാനും, അകാല മരണ സാധ്യത കുറയ്ക്കാനും ചില പൊടിക്കൈകളുണ്ട്. അവ എന്തൊക്കെ എന്ന് നോക്കിയാലോ?

ഒരു ദിവസത്തിൽ 7,000 ചുവടുകൾ നടക്കുന്നത് ശരീരാരോഗ്യത്തെ പിന്തുണയ്ക്കുമെന്ന് പഠനങ്ങൾ. ഹൃദ്രോഗം, പ്രമേഹം, ഡിമെൻഷ്യ, വിഷാദം തുടങ്ങിയ അസുഖങ്ങളിൽ നിന്ന് പരിധി വരെ രക്ഷനേടാൻ ദിവസവും 7,000 സ്റ്റെപ്പുകൾ നടക്കുന്നത് സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ദി ലാൻസെറ്റ് പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഒരു പ്രധാന പുതിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ലോകമെമ്പാടുമുള്ള 35-ലധികം ഗ്രൂപ്പുകളെ ഉൾപ്പെടുത്തി 57 പഠനങ്ങൾ ഗവേഷകർ നടത്തിയതിലൂടെയാണ് ദിവസവും7000 സ്റ്റെപ്പുകൾ നടക്കുന്നത് അകാലമരണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയത്.

മുൻപ് ദിവസവും 10,000 ചുവടുകളെങ്കിലും നടക്കണമെന്നായിരുന്നു വിദ​ഗ്ധരടക്കം നിർദേശിച്ചിരുന്നത്. എന്നാൽ ഈ ധാരണ തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതല്ല. 1964-ലെ ടോക്കിയോ ഒളിമ്പിക്സിനോടനുബന്ധിച്ച് ജപ്പാനിൽ നടന്ന ഒരു മാർക്കറ്റിംഗ് കാമ്പെയ്‌നിൽ നിന്നാണ് ഈ കണക്ക് പ്രചാരത്തിലായത്- പഠനത്തിന്റെ പ്രധാന എഴുത്തുകാരിയായ ഡോ. മെലഡി ഡിംഗ് പറയുന്നു.

160,000-ത്തിലധികം ആളുകളുടെ ആരോഗ്യ വിവരങ്ങൾ വിശകലനം ചെയ്ത ശേഷമാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. ദിവസവും 2,000 ചുവടുകൾ മാത്രം നടക്കുന്നവരെ അപേക്ഷിച്ച്, 7,000 ചുവടുകൾ നടക്കുന്നവർക്ക് വിവിധ രോഗങ്ങളുടെ സാധ്യത കുറവാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.എന്നിരുന്നാലും, ചില കണക്കുകൾക്ക് പൂർണ്ണമായ കൃത്യതയില്ലെന്നും ഗവേഷകർ സമ്മതിക്കുന്നു. 7,000 ചുവടുകൾക്ക് അപ്പുറം ഗുണങ്ങൾ കുറയുമെങ്കിലും, ഹൃദയാരോഗ്യത്തിനായി കൂടുതൽ നടക്കുന്നത് നല്ലതാണ്. ചുവടുകളുടെ എണ്ണത്തേക്കാൾ പ്രധാനം ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സമയമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ശാരീരിക പ്രവർത്തനങ്ങൾ ഹൃദയാരോഗ്യത്തിൽ ഗുണം ചെയ്യുമെന്ന് കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ.ഭൂഷൺ ബാരി പറയുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും നടക്കാൻ സമയം കണ്ടെത്താത്തവർക്കും ഈ പഠനം പ്രാധാന്യമർഹിക്കുന്നു. 1,000 മുതൽ 2,000 വരെ ചുവടുകളുടെ ചെറിയ വർധനവ് പോലും വളരെയധികം ഗുണം ചെയ്യും. പ്രമേഹം, ഹൈപ്പർടെൻഷൻ, ഡിസ്ലിപിഡെമിയ തുടങ്ങിയ അപകടസാധ്യതയുള്ള വ്യക്തികളിൽ ഇതിന്റെ പ്രയോജനം കൂടുതൽ പ്രകടമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

Content Highlight; Walking 7,000 Steps Daily Can Cut Risk of Early Death by 47%

dot image
To advertise here,contact us
dot image