സെൽഫ് കെയർ സെൽഫിഷല്ല; തിരക്കുപിടിച്ച് ഓടുമ്പോൾ ഇങ്ങനെ ഓടിയില്ലെങ്കിൽ പലതും നഷ്ടപ്പെട്ടേക്കാം!

എന്തുകൊണ്ട് സെൽഫ് കെയർ ഇന്ന് അത്യാവശ്യമാകുന്നു? ഡിജിറ്റൽ സെൽഫ് കെയറിനെ പറ്റി അറിയാമോ?

സെൽഫ് കെയർ സെൽഫിഷല്ല; തിരക്കുപിടിച്ച് ഓടുമ്പോൾ ഇങ്ങനെ ഓടിയില്ലെങ്കിൽ പലതും നഷ്ടപ്പെട്ടേക്കാം!
dot image

”ശൂ..ശൂ.. ഓട്ടത്തിലാണല്ലേ.. വട്ടത്തിലും നീളത്തിലും ആഞ്ഞുചവിട്ടി, തൊഴിലിടത്തിലും, കുടുംബത്തിനു വേണ്ടിയും ഓടി തകർക്കുകയാണല്ലേ. എങ്കിൽ ഒന്നു നിന്നേ.. ഒന്നു ശ്വാസമെടുത്തോട്ടേ..! ” ഇങ്ങനൊരു ശബ്ദത്തിനു എപ്പോളെങ്കിലും ചെവികൊടുക്കാറുണ്ടോ? ഇല്ലാ എന്നാണ് ഉത്തരമെങ്കിൽ, ചെവി കൊടുക്കണം എന്നോർമിപ്പിക്കുന്ന ​ദിവസമാണിന്ന്. ഇന്റർനാഷ്ണൽ സെൽഫ് കെയർ ഡേ.

നമുക്കു ചുറ്റുമുള്ളവർക്കുവേണ്ടിയും നമ്മുടെ കുടും​ബത്തിനുവേണ്ടിയും ഓടുന്നതിനിടയിൽ, മുൻകാലങ്ങളെ അപേക്ഷിച്ചു നമുക്കുവേണ്ടികൂടിയും നമ്മുടെ ആരോ​ഗ്യത്തിനായും അൽപസമയം മാറ്റിവെക്കാൻ ഓർമപ്പെടുത്തുന്ന ഒരു കാലട്ടമാണിത്. പ്രത്യേകിച്ചും മാനസിക, ശാരീരിക, വൈകാരികമായ ആരോ​ഗ്യത്തിനു അതിന്റേതായ പ്രാധാന്യം കൊടുക്കുന്ന സമയം. സെൽഫ് കെയർ എന്നതു കേവലം ഒരൊറ്റ ​​ദിവസത്തെ മാത്രം കാര്യമല്ല. അതു 24*7 നമ്മൾ ചെയ്തുപോരേണ്ട ഒരു ജീവിതചര്യയാണ് എന്നാണ് ആ​ദ്യം തിരിച്ചറിയേണ്ടത്.

എന്തുകൊണ്ട് സെൽഫ് കെയർ ഇന്ന് അത്യാവശ്യമാകുന്നു?

തിരക്കുകളെ പലപ്പോഴും മഹത്വവൽക്കരിക്കുന്ന ഒരു സംസ്കാരം നമുക്കിടയിൽ വളർന്നു വരുമ്പോളും , വിശ്രമവും പരിചരണവും അത്യാവശ്യമാണ്. മാത്രവുമല്ല, കോവിഡ് കാലാന്തര ആരോ​ഗ്യപ്രശ്നങ്ങൾ, സ്ട്രെസ്സ്, ബേൺ ഔട്ട്, ക്ഷീണം, പലവിധ മാനസിക വിഷമതകൾ ഇതെല്ലാം സെൽഫ് കെയറിനെ ഇന്നിന്റെ ആവശ്യകതയാക്കി മാറ്റുന്നു.

സെൽഫ് കെയർ പലവിധം

മാനസികമായ സെൽഫ് കെയർ അത്യാവശ്യം

ശാരീരികമായ ആരോ​ഗ്യത്തോളം വലുതാണ് മാനസികാരോ​ഗ്യം. എങ്ങനെ ഇവിടെ സെൽഫ് കെയർ ചെയ്യാം?

  • ജേണലിം​ഗിലൂടെയും ഡയറി എഴുതുന്ന ശീലം നിലനിർത്തുന്നതിലൂടെയും നമുക്കു നമ്മളെ തന്നെ അടുത്തറിയാം.
  • വായന പലപ്പോളും റിയാലിറ്റിയിൽ നിന്നും ഒരു ഇടവേള നൽകുന്നു.
  • സ്ക്രീൻ സമയം കുറച്ച് കുറച്ചു സമയം വെറുതേ ഇരിക്കാം.
  • പുതിയ കാര്യങ്ങൾ പഠിക്കാം,

ആ പാവം ശരീരത്തെ മറക്കല്ലേ..!‌‌

മനസ്സും ശരീരവും രണ്ടും രണ്ടല്ല, ഒന്നു മറ്റൊന്നിനെ ചാരി തന്നെയാണ് വളരുന്നത്. അങ്ങനെയെങ്കിൽ അവിടെയും പരി​ഗണന അത്യാവശ്യമാണ്.

  • ക‍ൃത്യമായ സ്ലീപ് സൈക്കിൾ സൂക്ഷിക്കുക
  • വ്യായാമം ശീലമാക്കുക
  • പോഷകാ​ഹാരം ഉൾപ്പെടുത്തുക
  • കൃത്യമായ ഇടവേളകളിൽ ഹെൽത്ത് ചെക്കപ്പുകൾ നടത്തുക
  • മ​ദ്യം, പുകവലി എന്നിവ ഒഴിവാക്കുക
  • ​ദിവസം ശരീരത്തിനാവശ്യമായ അളവിൽ വെള്ളം കുടിക്കുക

ഇമോഷ്ണൽ സെൽഫ് കെയർ

വൈകാരികമായ ഒഴുക്കിനു തടസ്സം വരാതെ ഒഴുകാനാവുമ്പോളാണ്, ജീവിതം മനോഹരമാകുന്നത്. ‌അതിനും പ്രാധാന്യം നൽകേണ്ടത് അത്യാവശ്യം തന്നെയാണ്.

  • സുഹൃത്തുക്കളോടും കുടുംബാം​ഗങ്ങൾക്കുമൊപ്പം സമയം ചെലവിടുക
  • അകലം പാലിക്കേണ്ട ഇടങ്ങളിൽ നിന്നു കൃത്യമായ അകലം പാലിക്കുക
  • നോ പറയേണ്ടിടത്ത് നോ പറയാൻ ശീലിക്കുക
  • സ്വയമായും മറ്റുള്ളവരോടും ക്ഷമിക്കാനും സ്നേഹിക്കാനും പഠിക്കുക

ആത്മീയതയ്ക്കും പ്രാധാന്യമുണ്ട്

മനസ്സിന്റെ താളം നിലനിർത്താൻ ആത്മീയമായുള്ള താളം നിലനിർത്തേണ്ടത് അത്യാവശ്യമാണ്.

  • മെഡിറ്റേഷൻ
  • പ്രാർത്ഥന
  • പ്രകൃതിയിലേക്ക് ഇറങ്ങിചെന്നു ശാന്തമായി പ്രകൃതിയെ ആസ്വ​ദിക്കുക
  • ഉള്ളിൽ അനുകമ്പ വളർത്തുക

ഡിജിറ്റൽ സെൽഫ് കെയറിനെ പറ്റി അറിയാമോ?

ഡിജിറ്റൽ ​ഗാഡ്ജറ്റ്സിലേക്കു മാത്രമായി ചുരുങ്ങിപോകുന്ന കാലഘട്ടത്തിൽ അതിൽനിന്നു വഴിമാറി നടക്കുക എന്നതും ഒരു വെല്ലുവിളിയാണ്. അതിലുപരി അതൊരു സെൽഫ് കെയർ ആവശ്യമുള്ള ഇടം കൂടിയാണ്.

  • കൃത്യമായ ടൈംലിമിറ്റ് ഒരോ ആപ്പുകൾക്കും ക്രമീകരിക്കുക
  • ഇടയ്ക്കിടെ ഫോൺ എടുത്തു നോക്കാനുള്ള തൃഷ്ണ കുറയ്ക്കുക
  • പൂർണമായും ​ഡിജിറ്റൽ ​ഗാഡ്ജറ്റ്സ് മാറ്റിവച്ചുകൊണ്ടുള്ള സമയം ​ദിവസവും കണ്ടെത്തുക

സെൽഫ് കെയർ സെൽഫിഷല്ല..!

സ്വയം പ്രാധാന്യം കൊടുക്കുക എന്നതിനർത്ഥം, സെൽഫിഷാവുകയല്ല എന്നതാണ് ആദ്യം തിരിച്ചറിയേണ്ടത്. അതേസമയം ചെലവേറിയ കാര്യങ്ങൾ മാത്രം ചെയ്തു സ്വയം സന്തോഷിപ്പിക്കുകയുമല്ല. മറിച്ചു നമ്മളെ പറ്റുന്ന രീതിയിലെല്ലാം സന്തോഷിപ്പിച്ചും, നമ്മളെ നമ്മൾ തന്നെ പരി​ഗണിച്ചുമുള്ള അതിജീവനമാണ്. നമ്മുടെ എല്ലാ തരത്തിലുമുള്ള ആരോ​ഗ്യത്തിനും പ്രാധാന്യം നൽകലാണ്.

Celebrate International Self-Care Day by prioritizing your mind, body, and soul. Discover simple habits, empowering tips, and daily rituals to embrace wellness and self-love. #SelfCareDay

dot image
To advertise here,contact us
dot image