
ഇംഗ്ലണ്ടിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ഉടന്‍തന്നെ കാന്‍സര്‍ രോഗികള്‍ക്കായി വേഗത്തിലുള്ള ഒരു കുത്തിവയ്പ്പുമായി എത്തുകയാണ്. കാന്‍സര്‍ ബാധിച്ച് ജീവിക്കുന്ന പലര്‍ക്കും ഈ പുതിയ രീതി ആശ്വാസവും പ്രതീക്ഷയും നല്‍കുന്നു. 'നിവോലുമാബ്' (Nivolumab) എന്ന കാന്‍സര്‍ കുത്തിവയ്പ്പാണ് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് NHS അവതരിപ്പിച്ചിരിക്കുന്നത്. ഈ പുതിയ രീതി രോഗികള്‍ക്ക് ഇമ്യൂണോ തെറാപ്പി ലഭിക്കുന്നതിന് ധാരാളം ഗുണം ചെയ്യുമെന്ന് വാഗ്ധാനം ചെയ്യുന്നു. യൂറോപ്പില്‍ ഇത് ആദ്യമായി നടപ്പിലാക്കുന്ന രാജ്യമാണ് ഇംഗ്ലണ്ട്.
എന്താണ് നിവോലുമാബ് കുത്തിവയ്പ്പ്
ഈ കുത്തിവയ്പ്പ് ഒരുതരം ഇമ്യൂണോ തെറാപ്പിയാണ്. ശരീരത്തിന്റെ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ക്യാന്‍സര്‍ കോശങ്ങളെ കൂടുതല്‍ ഫലപ്രദമായി ചെറുക്കാന്‍ ഇത് സഹായിക്കുന്നു. ഇതുവരെ ഈ മരുന്ന് ഒരു ഇന്‍ട്രാവണസ് ഡ്രിപ്പിലൂടെയാണ് നല്‍കിയിരുന്നത്. ഓരോ സെഷനും 60 മിനിറ്റ് വരെ എടുത്തിരുന്നു. ഇപ്പോള്‍ വെറും 3 മുതല്‍ 5 മിനിറ്റിനുള്ളില്‍ ചര്‍മ്മത്തിനടിയില്‍ കുത്തിവയ്ക്കാന്‍ സാധിക്കും.
ആശുപത്രികളില്‍ കുറഞ്ഞ സമയവും ജീവിക്കാന്‍ കൂടുതല്‍ സമയം. അതായത് ഒരു കുത്തിവയ്പ്പിന് കുറഞ്ഞത് ഒരു മണിക്കൂര്‍ എങ്കിലും ആശുപത്രിവാസം ആവശ്യമുള്ളവര്‍ക്ക് ഈ പുതിയ രീതികൊണ്ട് ഡസണ്‍ കണക്കിന് മണിക്കൂറുകള്‍ ലാഭിക്കാം.
ഏത് തരം കാന്‍സറുകള്‍ക്കാണ് ഈ കുത്തിവയ്പ്പ് ഗുണം ചെയ്യുന്നത്
ത്വക്ക്, മൂത്രസഞ്ചി, അന്നനാളം എന്നീ കാന്‍സറുകള്‍ ഉള്‍പ്പടെ 15 തരം കാന്‍സറുകള്‍ക്കാണ് ഈ കുത്തിവയ്പ്പ് അംഗീകരിച്ചിരിക്കുന്നത്. നിലവില്‍ IV വഴി നിവോലുമാബ് ഉപയോഗിക്കുന്ന ഏകദേശം 5 രോഗികളില്‍ 2 പേര്‍ക്ക് ഈ കുത്തിവയ്പ്പ് രൂപത്തിലേക്ക് മാറാന്‍ കഴിയും. ഇത് എല്ലാ കേസുകള്‍ക്കും അനുയോജ്യമാണ്. വൈദ്യശാസ്ത്രപരമായ പരിശോധനകള്‍ക്ക് ശേഷമാണ് ഇത് നിര്‍ണയിക്കുന്നത്.
Content Highlights :The National Health Service in England is soon to come up with a rapid injection for cancer patients