ദിവസവും 10 മിനിറ്റ് പിന്നിലേക്ക് നടക്കാമോ? ഗുണങ്ങള്‍ നിങ്ങളെ അതിശയിപ്പിക്കും

റെട്രോ നടത്തം അഥവാ പിന്നിലേക്കുള്ള നടത്തം കൗതുകം തോന്നുന്ന കാര്യമാണെങ്കിലും ഇതിന് ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്

dot image

നമ്മളെല്ലാവരും മുന്നിലേക്ക് നടന്ന് ശീലമുളളവരാണ് അല്ലേ. പക്ഷേ എല്ലാ ദിവസവും 10 മിനിറ്റ് പിന്നിലേക്ക് നടക്കാന്‍ പറഞ്ഞാല്‍ ഒന്ന് ആലോചിക്കേണ്ടി വരും. എന്തിനാണ് പിന്നിലേക്ക് നടക്കുന്നത്? എന്താണതിന്റെ ഗുണങ്ങള്‍?. റെട്രോ നടത്തം എന്നറിയപ്പെടുന്ന പിന്നിലേക്ക് നടത്തത്തിന് ഗുണങ്ങള്‍ ധാരാളമാണ്. ഒരു ദിവസം 10 മിനിറ്റ് പിന്നിലേക്ക് നടന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുന്നത് മുതല്‍ അമിത ഭാരം കുറയുന്നതിന് വരെ സഹായകമാകും. എങ്ങനെയെന്നല്ലേ….

പേശികളെ സജീവമാക്കാനും ശക്തിപ്പെടുത്തുത്താനും സഹായിക്കുന്നു

പിന്നിലേക്ക് നടക്കുന്നത് കാലുകളിലെ സ്റ്റെബിലൈസര്‍ പേശികളെ സജീവമാക്കുകയും കോര്‍ പേശികളെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുകയും ചെയ്യുന്നു. മുന്നോട്ട് നടക്കുമ്പോള്‍ ഈ ഗുണങ്ങള്‍ ലഭിക്കാറില്ല. പിന്നിലേക്ക് നടത്തം പേശികളുടെ സന്തുലിതാവസ്ഥയും ഏകോപനവും ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. പ്രായമായവരിലാണ് ഈ വ്യായാമം കൂടുതല്‍ ഗുണകരമാകുന്നത്.

തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു

മുന്നിലേക്ക് നടക്കുന്നത് സാധാരണ കാര്യമാണെങ്കിലും പിന്നിലേക്ക് നടക്കുന്നത് കൂടുതല്‍ ഏകാഗ്രത ആവശ്യമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ റെട്രോ നടത്തം തലച്ചോറിനെ കൂടുതല്‍ സജീവമാക്കുന്നു. അങ്ങനെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. റെട്രോ നടത്തം പതിവായി ചെയ്യുമ്പോള്‍ ഇത് ന്യൂറോ പ്ലാസ്റ്റിസിറ്റി (പഠനത്തിന്റെയും അനുഭവത്തിന്റെയും ഉത്തേജനത്തിനനുസരിച്ച് സ്വയം മാറാനും പുനഃക്രമീകരിക്കാനുമുള്ള തലച്ചോറിന്റെ ആജീവനാന്ത ശേഷിയാണ് ന്യൂറോപ്ലാസ്റ്റിസിറ്റി) ഓര്‍മ്മ ശക്തി എന്നിവയെ മെച്ചപ്പെടുത്താന്‍ സഹായിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

കൂടുതല്‍ കലോറി കത്തിക്കാന്‍ സഹായിക്കുന്നു

മുന്നോട്ട് നടക്കുന്നതിനേക്കാള്‍ പിന്നിലേക്ക് നടക്കുന്നത് കൂടുതല്‍ കലോറി കത്തിക്കാന്‍ സഹായിക്കും. 2017 ല്‍ 'ജേണല്‍ ഓഫ് ബയോമെക്കാനിക്‌സ്' ല്‍ നിന്നുള്ള 'എനര്‍ജി കോസ്റ്റ് ഓഫ് ബാക്ക് വേക്ക് വാക്കിംഗ്' എന്ന പഠനമനുസരിച്ച് ഒരേ ദൂരം മുന്നോട്ട് നടക്കുന്നതിനേക്കാള്‍ 40 ശതമാനംവരെ കൂടുതല്‍ കലോറി കത്തിക്കാന്‍ റെട്രോ നടത്തത്തിന് കഴിയും. ഇത് ശരീരഭാരം കുറയ്ക്കാനും ഫിറ്റ്‌നെസ് നിലനിര്‍ത്താനും സഹായിക്കുന്നു.

മുട്ട് വേദന കുറയ്ക്കാനും സന്ധികളെ ശക്തിപ്പെടുത്താനും സഹായിക്കുന്നു

റെട്രോ നടത്തം കാല്‍മുട്ടുകളെ ശക്തിപ്പെടുത്തും. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ഉളളവര്‍ക്കോ പരിക്കില്‍ നിന്ന് സുഖം പ്രാപിക്കുന്നവര്‍ക്കോ റെട്രോനടത്തം പരീക്ഷിക്കാവുന്നതാണ്. കാലിന്റെ പിന്‍വശത്ത് പോസിറ്റീവ് മര്‍ദ്ദം ഉപയോഗിച്ച് പിന്നിലേക്ക് നടന്ന് വ്യായാമം ചെയ്യുന്നത് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ഉള്ള ആളുകള്‍ക്ക് കൂടുതല്‍ ഗുണകരമാണ്.

Content Highlights :Although retro walking, or walking backwards, may seem like a strange thing, it has many health benefits

dot image
To advertise here,contact us
dot image