ഭക്ഷണശേഷം വയര്‍ വീർത്ത് പൊട്ടാറായ പോലെ തോന്നാറുണ്ടോ; പരീക്ഷിക്കാം ഈ പ്രകൃതിദത്ത പരിഹാരങ്ങൾ

ദഹന പ്രശ്‌നങ്ങൾ കുറയ്ക്കുന്നതിനും, ആരോഗ്യകരമായ ഭക്ഷണ ശീലം നിലനിർത്തുന്നതിനും പാലിക്കാവുന്ന ചില രീതികൾ നോക്കാം

dot image

ഭക്ഷണത്തിന് ശേഷം വയറിന് അസ്വസ്ഥത തോന്നാറുണ്ടോ? അമിതമായി കഴിച്ചത് പോലെയോ, എരിച്ചിൽ പോലെയോ, വയറിൽ ഗ്യാസ് തങ്ങി നിൽക്കുന്നത് പോലെയോ അനുഭവപ്പെടുന്നുണ്ടോ. ഇതിന് പെട്ടെന്ന് ചെയ്യാവുന്ന ഒരു പരിഹാരം നോക്കിയാലോ?

ഇഷ്ടപ്പെട്ട ഭക്ഷണമൊക്കെ ആസ്വദിച്ച് കഴിക്കാമെന്ന് കരുതി തീൻ മേശയ്ക്ക് മുന്നിലെത്തും, എന്നാൽ അൽപ്പം കഴിക്കുമ്പോഴേക്കും വയർ ബലൂൺ പോലെ വീർക്കുകയും, നിറഞ്ഞ് പൊട്ടാറായത് പോലെ അനുഭവപ്പെടുകയും ചെയ്യും, ഇങ്ങനെ നിങ്ങൾക്കും തോന്നാറുണ്ടോ. ഉറക്കക്കുറവ്, ക്രമമല്ലാത്ത ഭക്ഷണരീതി, കൃത്യമല്ലാത്ത ഭക്ഷണ സമയം, ജങ്ക് ഫുഡിന്റെ ഉപയോഗം എന്നിവയെല്ലാം ഈ അവസ്ഥയ്ക്ക് കാരണമാകാം എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ദഹന പ്രശ്‌നങ്ങൾ കുറയ്ക്കുന്നതിനും, ആരോഗ്യകരമായ ഭക്ഷണ ശീലം നിലനിർത്തുന്നതിനും പാലിക്കാവുന്ന ചില രീതികൾ നോക്കാം.

ദഹനത്തിന് സഹായിക്കുകയും ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സഹായിക്കുകയും ചെയ്യുന്ന ചില ഭക്ഷ്യ വസ്തുകൾ

പൈനാപ്പിൾ- പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രോമെലൈൻ എന്ന എൻസൈം ദഹനത്തിന് സഹായിക്കുമെന്ന് ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കട്ടിയുള്ള ഭക്ഷണം ആമാശയത്തിൽ എത്തുമ്പോൾ ബ്രോമെലൈനും വയറിലെ ഹൈഡ്രോക്ലോറിക് ആസിഡും ചേർന്ന് ദഹന പ്രക്രിയ എളുപ്പത്തിലാക്കുന്നു.

കിവി- മാംസവും, പാൽ ഉൽപ്പന്നങ്ങളും ദഹിക്കാനാണ് കിവി സഹായിക്കുന്നത്. പാൽ ഉൽപ്പന്നങ്ങൾക്ക് ദഹനത്തിന് പ്രയാസമുണ്ടാകില്ല എന്ന വിശ്വാസമാണ് നമുക്കുള്ളത്. എന്നാൽ പാലിൽ അടങ്ങിയിരിക്കുന്ന പദാർത്ഥങ്ങളെ വിഘടിപ്പിക്കാൻ ആമാശയം ബുദ്ധിമുട്ടാറുണ്ട്. കിവിയിൽ അടങ്ങിയിരിക്കുന്ന അക്ടിനിടിൻ എന്ന എൻസൈമാണ് ദഹനപ്രക്രിയയെ സഹായിക്കുന്നത്.

പപ്പായ- ദഹനപ്രക്രിയയിൽ സഹായകമാകുന്ന നിരവധി ഘടകങ്ങൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. കട്ടിയുള്ള ആഹാരം കഴിച്ച ശേഷം പപ്പായ കഴിക്കുന്നത് ദഹന പ്രക്രിയ സുഖമമാക്കാൻ ആമാശയത്തെ സഹായിക്കും. പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പൈൻ എന്ന എൻസൈമാണ് ദഹനത്തിന് സഹായിക്കുന്നത്.

തേൻ- തേൻ ദഹനപ്രക്രിയയെ സഹായിക്കുമെന്നത് പലർക്കും പുതിയ അറിവായിരിക്കാം. ഭക്ഷണത്തിന് ശേഷം അൽപ്പം തേൻ കഴിക്കുന്നത് ദഹന പ്രക്രിയ സുഗമമാക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു. തേനിൽ അടങ്ങിയിരിക്കുന്ന അമൈലേസ് എന്ന എൻസൈമാണ് ദഹനത്തിന് സഹായിക്കുന്നത്.

ഇഞ്ചി- ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന സിഞ്ചിബെയ്ൻ എന്ന പദാർത്ഥമാണ് ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നത്.

നന്നായി ഭക്ഷണം കഴിച്ച ശേഷം അൽപ്പം ഇഞ്ചി ചായ പോലുള്ളവ കുടിക്കുമ്പോൾ ആശ്വാസം തോന്നാറുണ്ടല്ലോ. ശരീരത്തിലെത്തുന്ന പ്രോട്ടീനുകളെ വിഘടിപ്പിക്കാനാണ് ഇഞ്ചി ഏറ്റവുമധികം സഹായിക്കുക.

Content Highlight; Feeling Bloated? Try These Natural Digestive Foods

dot image
To advertise here,contact us
dot image