ദാഹിക്കുന്നേയില്ല! അതൊക്കെ മഴക്കാലത്തിന്റെ ഓരോ മേക്ക് ബിലീഫല്ലേ; വെള്ളം കുടിച്ചില്ലെങ്കിൽ പണി പാളും...

ദാഹിക്കുന്നില്ല എന്ന് തോന്നല്‍ മഴക്കാലം നിങ്ങളെ 'പറ്റിക്കുന്നതാണെന്ന്' ന്യൂട്രിഷിനിസ്റ്റായ പൂജ മഖീജ പറയുന്നു

dot image

മഴക്കാലത്ത് നിർജ്ജലീകരണം സംഭവിക്കുന്നത് വളരെ സാധാരണയായ സംഭവമാണ്. നല്ല തണുത്ത ഈർപ്പമുള്ള കാലാവസ്ഥയിൽ വെള്ളം കുടിക്കാനുള്ള ത്വര വളരെ കുറവായിരിക്കും. എന്നാൽ ശരീരത്തിന് എപ്പോഴും ജലാംശം ആവശ്യമാണ്.

മഴക്കാലത്ത് പൊതുവെ ചെറിയ നിർജലിനീകരണത്തിന്റെ ലക്ഷണങ്ങളായ ബ്രെയിൻ ഫോഗ്, മധുരത്തോടുള്ള ആസക്തി, തലകറക്കം, മലബന്ധം എന്നിവ ഒരുപാട് കാണപ്പെടുന്നതാണ്. ഈ ഒരു വിഷയത്തെ കുറിച്ച് പ്രശസ്ത ന്യൂട്രിഷിനിസ്റ്റ് പൂജ മഖീജ പറഞ്ഞ കാര്യങ്ങള്‍ ഏറെ ശ്രദ്ധ നേടുകയാണ്.

ദാഹിക്കുന്നില്ല എന്ന് നിങ്ങൾ കരുതുന്നത് മഴക്കാലം നിങ്ങളെ പറ്റിക്കുന്നതാണെന്നും നിങ്ങൾക്ക് വെള്ളം ആവശ്യമാണെന്നും ന്യൂട്രിഷിനിസ്റ്റായ പൂജ മഖീജ പോസ്റ്റ് ചെയ്യുന്നു.

തണുത്ത കാലാവസ്ഥ മൂലം ദാഹിക്കാനുള്ള തോന്നലുകൾ തലച്ചോറിൽ നിന്നും കുറയുന്നു. പുറത്ത് നടക്കുന്ന കാര്യങ്ങളിലാണ് തലച്ചോർ പലപ്പോഴും ശ്രദ്ധ കൊടുക്കുക. ആ സാഹചര്യത്തിൽ പുറത്ത് മഴ പെയ്യുമ്പോൾ നിങ്ങളുടെ തലച്ചോർ ശരീരം ഹൈഡ്രേറ്റാണെന്ന തോന്നലുണ്ടാക്കിയെടുക്കുന്നു.

എന്നാൽ വെള്ളം അകത്ത് ചെന്നില്ലെങ്കിൽ ശരീരത്തിലെ സെല്ലുകള്‍ ശരിയായ രീതിയില്‍ ജോലി ചെയ്തെന്ന് വരില്ല. ഹൈഡ്രേഷൻ ദാഹവുമായി ബന്ധപ്പെട്ട് നിൽക്കുന്നതല്ലെന്നും അത് ഫങ്ഷനിന്റെ ഭാഗമാണെന്നും പൂജ മഖീജ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. അതുകൊണ്ട് തന്നെ കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിയ്ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

Content Higlights-Instagram post of nutrition about staying dehydrated in Mansoon

dot image
To advertise here,contact us
dot image