
കേരളത്തിൽ മഴ നല്ല കനത്ത് പെയ്യുകയാണ്. ഈ ദിവസങ്ങളില്‍ വയറുനിറയെ ഭക്ഷണം കഴിച്ച് പുറത്തെ മഴയും കണ്ട് സുഖമായി ഇരിക്കാന്‍ ആഗ്രഹിക്കുന്നവരാകും ഭൂരിഭാഗം പേരും. പക്ഷെ
ഭക്ഷണരീതിയിലെല്ലാം അല്‍പം ശ്രദ്ധ ചെലുത്തുന്നത് ആരോഗ്യത്തിന് നല്ലതായിരിക്കും.
മഴക്കാലത്ത് ഒഴിവാക്കേണ്ട ചില ഭക്ഷണ പാനീയങ്ങളുണ്ട് അവ ഏതൊക്കെയാണെന്ന് നോക്കാം.
തണുപ്പിച്ച പാനീയങ്ങൾ മഴക്കാലത്ത് ഒഴിവാക്കുന്നതാണ് ബുദ്ധി. മഴക്കാലത്തെ തണുത്ത കാലാവസ്ഥയിൽ ഇവ കഴിക്കുന്നത് തൊണ്ടവേദന പോലുള്ള അസുഖങ്ങൾ വരാൻ സാധ്യതയൊരുക്കുന്നു. തൊണ്ടയിൽ വേദനയും അസ്വസ്ഥതയും മറ്റും ഉണ്ടാക്കാൻ കാരണമാകുന്ന ഐസ്‌ക്രീമും മഴക്കാലത്ത് ഒഴിവാക്കുന്നത് നല്ലതാണ്.
ദഹിക്കാൻ അൽപം ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങളാണ് എണ്ണയിൽ വറുത്തവ. മഴക്കാലത്ത് ഇവ ദഹനപ്രശ്‌നങ്ങളും അസിഡിറ്റിയും ഉണ്ടാക്കാൻ കാരണമായേക്കാം. അതിനാൽ എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങളും ഒഴിവാക്കുന്നത് നല്ലതാണ്. സാധാരണയായി ശരീരത്തിന് ഏറെ ഗുണങ്ങൾ സമ്മാനിക്കുന്ന ഭക്ഷണമാണ് പയറെങ്കിലും മഴക്കാലത്ത് അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കുന്നതിനാൽ ഇവയിൽ ബാക്ടീരിയകൾ വർധിക്കാനുള്ള സാധ്യതുണ്ട്.
അച്ചാറുകളും മഴക്കാലത്ത് ഒരുപാട് കഴിക്കുന്നത് നല്ലതല്ല. പലപ്പോഴും പല അച്ചാറുകളിലും ഉപ്പിന്റെ അംശം വളരെ കൂടുതൽ ആയിരിക്കും. മഴക്കാലത്ത് ഉപ്പ് കൂടുതൽ ഉള്ള ഭക്ഷണം പലപ്പോഴും ദഹനപ്രശ്‌നങ്ങളും അസിഡിറ്റിയും ഉണ്ടാക്കും അതുകൊണ്ട് ഒഴിവാക്കുന്നതാണ് നല്ലത്. മലയാളികൾ സാധാരണയായി മാങ്ങ, കാരറ്റ്, നെല്ലിക്ക എന്നിവയെല്ലാം ഉപ്പിലിട്ട് ഉപയോഗിക്കാറുണ്ട്. എന്നാൽ മഴക്കാലത്ത് ഇവ ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം.
മഴക്കാലത്ത് കടലിലും മറ്റ് ജലസ്രോതസുകളിലും അമിതമായി മാലിന്യങ്ങൾ എത്താൻ സാധ്യതയുണ്ട്. ഇത് സമുദ്രജീവികളെയും മലിനീകരിക്കും. ആയതിനാൽ മഴക്കാലത്ത് മത്സ്യങ്ങൾ പരമാവധി കുറക്കാൻ ശ്രമിക്കുക.
ഇതെല്ലാം പൂർണമായും പ്രശ്‌നമാണെന്നല്ല പറയുന്നത്. എന്നാല്‍ ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ മഴക്കാലത്ത് ഒഴിവാക്കുന്നത് ആരോഗ്യത്തിന് നല്ലതായിരിക്കും എന്നാണ് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
Content Highlight- Foods to avoid in Winter