
കൈപ്പത്തിയുടെ ഉൾഭാഗത്ത് അമിതമായ, ചൂടോ തണുപ്പോ നിങ്ങൾക്ക് അനുഭവപ്പെടാറുണ്ടോ? ഉള്ളംകൈയുടെ താപനില നിങ്ങളുടെ കുടലിന്റെ ആരോഗ്യം മനസിലാക്കാൻ സഹായിക്കുന്നു എന്ന് പഠനങ്ങൾ പറയുന്നു. നിലവിൽ പുറത്ത് വരുന്ന ഗവേഷണങ്ങളിൽ കുടലിലെ മൈക്രോബയോം ശരീര താപനിലയിൽ പ്രധാന പങ്ക് വഹിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ചൂടോ, തണുപ്പോ
താരതമ്യേന ചൂടുള്ള ഉള്ളംകൈ കുടലിന്റെ ആരോഗ്യം തൃപ്തികരമാണെന്ന് കാണിക്കുന്നു. ആരോഗ്യകരമായ കുടലുള്ള ആളുകൾക്കാണ് ചൂടുള്ള കൈപ്പത്തി ഉണ്ടായിരിക്കുക. എന്നാൽ തണുത്ത ഉള്ളംകൈ കുടലിലെ അസന്തുലിതാവസ്ഥയെയാണ് കാണിക്കുന്നത്. ഇതിനെ ഡിസബയോസിസ് എന്നാണ് വിളിക്കുന്നത്. കുടലിന്റെ ആരോഗ്യം കുറയുമ്പോൾ രക്തപ്രവാഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും, മെറ്റബോളിസം കൃത്യമായി നടക്കുന്നില്ല എന്നതും കാണിക്കാൻ ശരീരം നമുക്ക് തരുന്ന അലാറമാണ് ഉള്ളംകൈയിലെ തണുപ്പ്.
തണുത്ത കൈകൾ
രക്തപ്രവാഹത്തിലുണ്ടാകുന്ന തടസങ്ങളും, തൈറോയ്ഡിന്റെ പ്രവർത്തനത്തിലെ പ്രശ്‌നങ്ങളുമാണ് തണുത്ത കൈകൾ പ്രതിനിധീകരിക്കുന്നത്. ഐബിഎസ് (ഇറിറ്റബിൾ ബോവൽ സിൻഡ്രോം) ഉള്ളവരുടെ കൈകൾ എപ്പോഴും തണുത്തതായി കാണപ്പെടാറുണ്ട്. ഇത് കുടലിന്റെ അനാരോഗ്യത്തെ സൂചിപ്പിക്കുന്നു.
ചൂടുള്ള കൈകൾ
ചുവപ്പ് നിറത്തിൽ ചൂടുള്ള കൈകൾ ദഹനപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കാമെന്ന് പഠനങ്ങൾ പറയുന്നു. ചൂടുള്ള കാലാവസ്ഥയോ വ്യായാമമോ മൂലമുണ്ടാകുന്ന ചൂട്, രക്തസമ്മർദം ഉയരുമ്പോൾ ഉണ്ടാകുന്ന ചൂട് എന്നിവയ്ക്ക് കുടലുമായി ബന്ധമുണ്ടാകില്ല. പൊതുവിൽ ചൂടുള്ള കൈകൾ കുടലിന്റെ ആരോഗ്യത്തെ സൂചിപ്പിക്കുന്നു.
വിയർക്കുന്ന കൈകൾ
വിയർപ്പ് ഗ്രന്ഥികൾ അമിതമായി പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന ഹൈപ്പർ ഹൈഡ്രോസിസ് എന്ന അവസ്ഥയാണ് ഇത്. പ്രമേഹം, തൈറോയ്ഡുമായി ബന്ധപ്പെട്ട രോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുള്ളവർക്കും, സ്ഥിരമായി മരുന്ന് കഴിക്കുന്നവർക്കും ഉള്ളം കൈ വിയർക്കാനുള്ള സാധ്യത കൂടുതലാണ്.
വരണ്ട കൈപ്പത്തി
മലബന്ധം, വയറിളക്കം, മറ്റ് കുടൽ സംബന്ധമായ രോഗങ്ങൾ എന്നിവയുള്ള ആളുകളുടെ ഉള്ളം കൈ വരണ്ടതോ, ചൊറിച്ചിലുള്ളതോ ആയി കാണപ്പെടുന്നു. കരൾ രോഗങ്ങൾ, തൈറോയിഡുമായി ബന്ധപ്പെട്ട രോഗങ്ങൾ, ചർമ്മത്തിലുണ്ടാകുന്ന മറ്റ് അലർജികൾ, അണുബാധ എന്നിവ മൂലവും കൈകൾ വരണ്ടതായി കാണപ്പെടാനും, ചൊറിച്ചിൽ അനുഭവപ്പെടാനും സാധ്യതയുണ്ട്.
Content Highlight; What Your Hand Temperature Says About Your Gut Health