
അടുത്തിടെ പുറത്തിറങ്ങിയ നെറ്റ്ഫ്ളിക്സ് സീരീസായ ദി റോയല്‍സില്‍ നായികയായെത്തിയ ഭൂമിയെ കണ്ട് ആരാധകര്‍ ചില്ലറയൊന്നുമല്ല ഞെട്ടിച്ചത്. ഒരിക്കല്‍ അമിതഭാരമുണ്ടായിരുന്ന താരം സൈസ് സീറോയിലെത്തി നില്‍ക്കുന്നത് അത്ഭുതത്തോടെയാണ് താരത്തിന്‍റെ ആരാധകര്‍ നോക്കിക്കണ്ടത്. എന്നാല്‍ ഈ മാറ്റങ്ങള്‍ ഒറ്റരാത്രികൊണ്ടുണ്ടായതല്ല.
ദം ലഗാ കെ ഹൈഷ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി ഭാരം വര്‍ധിപ്പിച്ച ഭൂമി ഇപ്പോള്‍ 35 കിലോയാണ് കുറച്ചിരിക്കുന്നത്. ഈ ശാരീരിക മാറ്റത്തിനായി താന്‍ ഭക്ഷണത്തില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരികയും, തന്നോട് ആത്മാര്‍ത്ഥത പുലര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നുവെന്ന് അവര്‍ പറഞ്ഞു.
ശരീരഭാരം കുറയ്ക്കാന്‍ പലരും പട്ടിണി കിടക്കാറുണ്ട്. എന്നാല്‍ പോഷകാഹാരത്തെ ആശ്രയിച്ചാണ് പഡ്‌നേക്കര്‍ ശരീരഭാരം നിയന്ത്രിച്ചത്, അവര്‍ ഒരിക്കലും പട്ടിണി കിടന്നിരുന്നില്ല. ഭക്ഷണം ഒരിക്കലും ശത്രുവല്ല, അനാരോഗ്യകരമായ ഭക്ഷണം ഒഴിവാക്കുക എന്നതാണ് പ്രധാനം.
പ്രഭാതഭക്ഷണം കുറയ്ക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ അവര്‍ രാവിലെ പോഷകം അടങ്ങിയ ലഘുഭക്ഷണമാണ് ശീലിച്ചിരുന്നത്. രാവിലെ ഒരു പിടി കുതിര്‍ത്ത ബദാം, പഴങ്ങള്‍ തുടങ്ങിയ ലളിതമായ പ്രഭാതഭക്ഷണമായിരുന്നു അവരുടേത്.
രാവിലെ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിനാല്‍ പഡ്‌നേക്കര്‍ ഇടസമയങ്ങളിലെ ലഘുഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയിരുന്നു. വലിയ മാറ്റമുണ്ടാക്കാന്‍ കാരണമായ ചെറിയ തീരുമാനമായി അവര്‍ തന്നെ ഇതിനെ വിശേഷിപ്പിച്ചു. ശരീരഭാരം കുറയ്ക്കുന്നതിനായ് അവര്‍ തിടുക്കം കാണിച്ചിരുന്നില്ല. പെട്ടെന്ന് ഭാരം കുറയ്ക്കാനുള്ള കുറുക്കുവഴികള്‍ തിരഞ്ഞെടുക്കാതെ ആരോഗ്യകരമായ ഡയറ്റും വ്യായാമമുറകളുമാണ് പഡ്നേക്കര്‍ പിന്തുടര്‍ന്നിരുന്നത്.
Content summary; Bhumi Pednekar’s Weight Loss Journey: Secrets Behind Her 35kg Transformation