മെലിയാന്‍ ആഗ്രഹിക്കുന്നവരെ ഇതിലേ ഇതിലേ... ഈ ബെഡ്‌ടൈം ചായ 'അത്ഭുതം പ്രവര്‍ത്തിക്കും'

മെലിയാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും, ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ നിയന്ത്രിക്കുന്നതിനും വയറുവേദന കുറയ്ക്കുന്നതിനും സഹായിക്കുന്ന ഒരു ചായ ഉണ്ട്

മെലിയാന്‍ ആഗ്രഹിക്കുന്നവരെ ഇതിലേ ഇതിലേ... ഈ ബെഡ്‌ടൈം ചായ 'അത്ഭുതം പ്രവര്‍ത്തിക്കും'
dot image

നമ്മളില്‍ പലര്‍ക്കും വയറിലെ കൊഴുപ്പും അമിത വണ്ണവും എല്ലാം ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. പോഷകാഹാര വിദഗ്ധയായ ഖ്യാതി രൂപാണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ഔഷധ ചായയുടെ റസിപ്പിയാണ് ഇപ്പോള്‍ ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുന്നത്. രാത്രി കിടക്കുന്നതിന് മുന്‍പ് കുടിക്കേണ്ട ഒരു ചായയാണിത്. ഉറക്കസമയത്ത് ചായയുടെ 'മാന്ത്രികത' പരീക്ഷിക്കാം എന്നാണ് ഖ്യാതി രൂപാണി പറയുന്നത്. ഈ ബെഡ്‌ടൈം ടീ പ്രകൃതിദത്തമായ ചേരുവകള്‍ നിറഞ്ഞതാണ്. അയമോദകം, പെരുംജീരകം, മഞ്ഞള്‍, മല്ലി ഇവയൊക്കെയാണ് ഈ ചായയിലെ പ്രധാന ചേരുവകള്‍.

ബെഡ്‌ടൈം ചായയുടെ ഗുണങ്ങള്‍

ഹോര്‍മോണ്‍ ബാലന്‍സ്

30 തിനും 50 തിനും ഇടയില്‍ പ്രായമുളള സ്ത്രീകളില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം ശരീരഭാരം നിയന്ത്രണാതീതമായിമാറാം. പക്ഷേ മഞ്ഞള്‍ അടങ്ങിയ ഈ ചായ ഹോര്‍മോണുകളെ സന്തുലിതമാക്കാന്‍ സഹായിക്കും, പ്രത്യേകിച്ചും PCOS , Adenomyosis തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് നല്ല പ്രതിവിധിയാണെന്നും റിപ്പോർട്ട് പറയുന്നു.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ഈ ബെഡ്‌ടൈം ചായ മെറ്റബോളിസം മെച്ചപ്പെടുത്തുകയും ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നതുകൊണ്ട് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയാണ്.

നീര്‍വീക്കം കുറയ്ക്കുന്നു

ഈ ചായയില്‍ അടങ്ങിയിരിക്കുന്ന ചേരുവയിലുള്ള ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ നീര്‍വീക്കം, നിര്‍ജലീകരണം എന്നിവയ്ക്ക് നല്ല പ്രതിവിധിയാണ്. ഇത് ശരീരം മെലിഞ്ഞിരിക്കാനും ശരീര ഭാരം കുറയ്ക്കാനും സഹായിക്കും.

നല്ല ഉറക്കം ലഭിക്കുന്നു


ഔഷധ ഗുണങ്ങളാല്‍ സമ്പന്നമായതുകൊണ്ട് മെച്ചപ്പെട്ട ഉറക്കം ലഭിക്കാന്‍ ഇത് സഹായകമാണ്. ഇത് ആരോഗ്യകരമായ മെറ്റബോളിസത്തിനും ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും.

ബെഡ്‌ടൈം ചായ എങ്ങനെ തയ്യാറാക്കാം

ഒരു ടേബിള്‍ സ്പൂണ്‍ അയമോദകം, പെരുംജീരകം, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ മല്ലി എന്നിവ ഒരു പാത്രത്തില്‍ എടുക്കുക. ഇതിലേക്ക് 500-600 മില്ലി വെള്ളം ചേര്‍ത്ത് അഞ്ച് മിനിറ്റ് കുറഞ്ഞ തീയില്‍ തിളപ്പിക്കുക. 15 മിനിറ്റിന് ശേഷം ചായ അരിച്ചെടുത്ത് കിടക്കുന്നതിന് മുന്‍പ് ചൂടോടെ കുടിയ്ക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കിടക്കുന്നതിന് മുന്‍പ് ഈ ചായ കുടിയ്ക്കുന്നത് ഗുണകരമാണെങ്കിവും ഇതൊരു മാന്ത്രിക മരുന്ന് അല്ല. ആരോഗ്യ ഭക്ഷണക്രമവും പതിവായി ചെയ്യുന്ന വ്യായാമവും ഇതിനോടൊപ്പം ആവശ്യമാണ്. പലരുടേയും ശരീരം പല രീതിയിലാണ് കാര്യങ്ങളോട് പതികരിക്കുന്നത് എന്നതുകൊണ്ടുതന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഡോക്ടറെ കണ്ടതിന് ശേഷം വേണം കാര്യങ്ങള്‍ തീരുമാനിക്കാന്‍.

Content Highlights : There is a tea that can help slim down and reduce belly fat, regulate hormone balance and reduce abdominal pain

dot image
To advertise here,contact us
dot image