വീട്ടാവശ്യത്തിന് വാങ്ങുന്ന നെയ്യ് വ്യാജമാണോ? എങ്ങനെ തിരിച്ചറിയാം

കൂടുതല്‍ ലാഭം ലക്ഷ്യമിട്ട് ചിലര്‍ നെയ്യില്‍ എണ്ണ, സസ്യ എണ്ണകള്‍, അല്ലെങ്കില്‍ മറ്റ് മായം ചേര്‍ക്കുന്നു. അത്തരം നെയ്യ് രുചി നശിപ്പിക്കുക മാത്രമല്ല ആരോഗ്യത്തിന് ഹാനികരവുമാണ്

വീട്ടാവശ്യത്തിന്  വാങ്ങുന്ന നെയ്യ് വ്യാജമാണോ?  എങ്ങനെ തിരിച്ചറിയാം
dot image

അടുക്കളയിലെ ഒരു പ്രധാന ഘടകമാണ് നെയ്യ്. കറികളുണ്ടാക്കുമ്പോഴോ, പലഹാരങ്ങളുടെ രുചി വര്‍ദ്ധിപ്പിക്കാനോ എന്തിനായാലും നെയ്യ് ആവശ്യമാണ്. വീടുകളില്‍ തയ്യാറാക്കാനുള്ള സമയക്കുറവ് കാരണം മിക്ക ആളുകളും വിപണിയില്‍ നിന്നാണ് നെയ്യ് വാങ്ങുന്നത്. എന്നാല്‍ ഇങ്ങനെ വാങ്ങുന്ന നെയ്യ് സുരക്ഷിതമാണോ ? അതോ വ്യാജമാണോ എന്ന് എങ്ങനെ അറിയാം.

കൂടുതല്‍ ലാഭം ലക്ഷ്യമിട്ട് ചിലര്‍ നെയ്യില്‍ എണ്ണ, വെജിറ്റബിള്‍ ഓയില്‍, അല്ലെങ്കില്‍ മറ്റ് മായങ്ങള്‍ ചേര്‍ക്കുന്നു. അത്തരം നെയ്യ് രുചി നശിപ്പിക്കുക മാത്രമല്ല ആരോഗ്യത്തിന് ഹാനികരവുമാണ്. അതിനാല്‍ വീട്ടാവശ്യത്തിന് വാങ്ങുന്ന നെയ്യ് വ്യാജമാണോ എന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. വീട്ടില്‍ത്തന്നെയുള്ള ചില വസ്തുക്കള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് സ്വയം ഇക്കാര്യം പരീക്ഷിച്ച് നോക്കാന്‍ സാധിക്കും.

identify ghee is fake

യഥാര്‍ത്ഥ നെയ്യും വ്യാജ നെയ്യും എങ്ങനെ തിരിച്ചറിയാം

വെള്ളം ഉപയോഗിച്ചുളള പരീക്ഷണം

ഒരു ഗ്ലാസ് അല്ലെങ്കില്‍ പാത്രത്തില്‍ ശുദ്ധജലം നിറയ്ക്കുക. അതിലേക്ക് ഒരു സ്പൂണ്‍ നെയ്യ് ചേര്‍ക്കുക. നെയ്യ് വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കുകയാണെങ്കില്‍ അത് ശുദ്ധമായ നെയ്യാണ്. നെയ്യ് ഗ്ലാസിന് താഴെ അടിഞ്ഞുകൂടുകയാണെങ്കില്‍ അതില്‍ മായം കലര്‍ന്നിരിക്കാം. ശുദ്ധമായ നെയ്യ് ഒരിക്കലും വെള്ളത്തില്‍ മുങ്ങി കിടക്കുകയില്ല.

ഉപ്പ് ഉപയോഗിച്ചുള്ള പരിശോധന

ഒരു പാത്രത്തില്‍ ഒരു സ്പൂണ്‍ നെയ്യ് എടുത്ത് അതിലേക്ക് അര ടീസ്പൂണ്‍ ഉപ്പ് ചേര്‍ക്കുക. നന്നായി ഇളക്കി 10 മിനിറ്റ് നേരം വയ്ക്കുക. ഈ സമയത്ത് നെയ്യിന്റെ നിറം മാറിയാല്‍ അത് വ്യാജമാണ്. യഥാര്‍ത്ഥ നെയ്യുടെ നിറം ഒരിക്കലും മാറില്ല.

identify ghee is fake

കൈപ്പത്തിയില്‍ വച്ച് തടവിനോക്കാം

ഫ്രിഡ്ജില്‍ വച്ച് കട്ടിയായ നെയ്യുണ്ടെങ്കില്‍ അല്‍പം എടുത്ത് കൈപ്പത്തികള്‍ക്കിടയില്‍ വച്ച് തടവുക. നെയ്യ് ഉടനടി ഉരുകുകയാണെങ്കില്‍ അത് ശുദ്ധമാണ്. തിരുമ്മിക്കഴിഞ്ഞിട്ടും ഉരുകുന്നില്ലെങ്കില്‍ അത് മായം കലര്‍ന്നതായിരിക്കാം. കൂടാതെ യഥാര്‍ത്ഥ നെയ്യിന് നല്ല സുഗന്ധമുണ്ട്. അതേസമയം വ്യാജ നെയ്യിന് എണ്ണയുടെ വാസനയായിരിക്കും ഉണ്ടാവുക.

ചൂടാക്കി നോക്കാം

ശുദ്ധമായ നെയ്യ് നേരിയ താപനിലയില്‍ പോലും എളുപ്പത്തില്‍ ഉരുകും. എന്നാല്‍ വ്യാജ നെയ്യ് ഉരുകാന്‍ ഉയര്‍ന്ന ചൂട് ആവശ്യമാണ്.

identify ghee is fake

നിറം നോക്കി തിരിച്ചറിയുക

ഒരു പാത്രത്തില്‍ അല്‍പം നെയ്യ് ഒഴിച്ച് കുറഞ്ഞ തീയില്‍ ചൂടാക്കുക. ചൂടാക്കുമ്പോള്‍ നെയ്യ് ഇളം തവിട്ടുനിറമാകുകയാണെങ്കില്‍, അത് യഥാര്‍ത്ഥ നെയ്യാണ്. കൃത്രിമമായി തയ്യാറാക്കിയതാണെങ്കില്‍ ചൂടാക്കിയതിനു ശേഷവും മഞ്ഞനിറത്തില്‍ തന്നെ തുടരുകയും ഉരുകാന്‍ കൂടുതല്‍ സമയമെടുക്കുകയും ചെയ്യും.

അയഡിന്‍ പരിശോധന

നെയ്യില്‍ അന്നജമോ മറ്റ് മാലിന്യങ്ങളോ ഉണ്ടോ എന്ന് അറിയാന്‍ ഈ പരിശോധന സഹായിക്കുന്നു. ഒരു പാത്രത്തില്‍ ചെറിയ അളവില്‍ നെയ്യ് ഇടുക. അതില്‍ കുറച്ച് തുള്ളി അയോഡിന്‍ ചേര്‍ക്കുക. ഇളക്കി 20 മിനിറ്റ് നേരം വയ്ക്കുക. നെയ്യ് നീലയോ ചുവപ്പോ ആയി മാറിയാല്‍ അത് മായം കലര്‍ന്നതാണ്. നിറം മാറ്റമില്ലാതെ തുടരുകയാണെങ്കില്‍ നെയ്യ് ശുദ്ധമാണ്.

HCL ടെസ്റ്റ്

ഒരു പാത്രത്തിലോ ടെസ്റ്റ് ട്യൂബിലോ അല്‍പം നെയ്യ് എടുത്ത് അതില്‍ കുറച്ച് തുള്ളി ഹൈഡ്രോക്ലോറിക് ആസിഡ് ചേര്‍ക്കുക. നെയ്യ് ലയിക്കാതെയിരിക്കുകയാണെങ്കില്‍ അത് ഒറിജിനലാണ്. ചുവപ്പ് നിറമാകുകയാണെങ്കില്‍ വ്യാജമാണെന്ന് മനസിലാക്കാം. (ഈ പരിശോധന നടത്തുമ്പോള്‍ ശ്രദ്ധിക്കുക)

Content Highlights :Some people add oil, vegetable oil, or other adulterants to ghee to increase profits. Such ghee not only spoils the taste but is also harmful to health.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image