ഒരു റാമെന്‍ പ്രേമിയാണോ നിങ്ങള്‍? കാത്തിരിക്കുന്നത് അകാല മരണം

ആഗോള തലത്തില്‍ ഏറ്റവും ആരാധകരുള്ള ഭക്ഷണമാണ് റാമെന്‍

ഒരു റാമെന്‍ പ്രേമിയാണോ നിങ്ങള്‍? കാത്തിരിക്കുന്നത് അകാല മരണം
dot image

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടത്തോടു കൂടി കഴിക്കുന്ന ഒരു ഭക്ഷണ വിഭവമാണ് റാമെന്‍. എന്നാല്‍ ഈ ജാപ്പനീസ് വിഭവം സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന കണ്ടെത്തലുമായി ജപ്പാനിലെ ഗവേഷകര്‍. പതിവായി റാമെന്‍ കഴിക്കുന്നത് അകാല മരണത്തിന് വരെ കാരണമാകുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്.

2025-ല്‍ ദി ജേണല്‍ ഓഫ് ന്യൂട്രീഷന്‍, ഹെല്‍ത്ത് ആന്‍ഡ് ഏജിംഗ് പ്രസിദ്ധീകരിച്ച യമഗറ്റ കോഹോര്‍ട്ട് പഠനത്തിന്റെ ഭാഗമായി, മുതിര്‍ന്ന 6,725 പേരില്‍ നിന്നുമാണ് ഇതിനു വേണ്ടിയുള്ള ഡാറ്റ കളക്ട് ചെയ്തത്. ഈ ആളുകളെ, മാസത്തില്‍ ഒരു തവണയില്‍ താഴെ, മാസത്തില്‍ ഒന്ന് മുതല്‍ മൂന്ന് തവണ വരെ, ആഴ്ചയില്‍ ഒന്ന് മുതല്‍ രണ്ട് തവണ വരെ, ആഴ്ചയില്‍ മൂന്ന് തവണയില്‍ കൂടുതല്‍ റാമെന്‍ കഴിക്കുന്നവര്‍ എന്നിങ്ങനെ തരം തിരിച്ചായിരുന്നു പഠനം.

ഏകദേശം നാലര വര്‍ഷമാണ് ഈ ആളുകളെ പഠനത്തിന് വിധേയമാക്കിയത്. റാമെന്‍ കൂടുതല്‍ തവണ കഴിക്കുന്നവര്‍ പൊതുവെ പ്രായം കുറഞ്ഞ പുരുഷന്മാരാണെന്നാണ് പഠനത്തില്‍ പറയുന്നത്. പുകവലിയും മദ്യപാനവും ശീലമുള്ള പുരുഷന്മാര്‍ ആഴ്ചയില്‍ മൂന്നോ അതിലധികമോ തവണ റാമെന്‍ കഴിച്ചാല്‍ അകാല മരണത്തിനുള്ള സാധ്യത കൂടുതലാണെന്ന് ഡാറ്റ വ്യക്തമാക്കുന്നു.

ന്യൂഡില്‍സ് പോലെ തന്നെ അതിനൊപ്പം ഒഴിക്കുന്ന സൂപ്പും അപകടകാരിയാണെന്നാണ് പഠനത്തില്‍ പറയുന്നത്. സൂപ്പില്‍ സോഡിയം അടങ്ങിയിട്ടുണ്ട്, ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പക്ഷാഘാതം, ഗ്യാസ്ട്രിക് ക്യാന്‍സര്‍ എന്നിവയ്ക്ക് കാരണമാകും. സിഡിസിയുടെ അഭിപ്രായത്തില്‍, ലോകമെമ്പാടുമുള്ള ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുന്ന പ്രധാന കാരണം അധികമായി ഉപ്പ് കഴിക്കുന്നതാണെന്നാണ്.

ഒരു ലളിതമായ ജാപ്പനീസ് വിഭവമായ റാമെന്‍ ഇന്ന് അമേരിക്കയിലും യുകെയിലും തുടങ്ങി ഒരു ആഗോള ഭക്ഷണമായി മാറിയിരിക്കുകയാണ്. ആവിയില്‍ വേവിച്ചച്ചെടുക്കുന്നതിനാല്‍ ന്യൂഡില്‍സ് ഒരു നല്ല ഭക്ഷണമായി കരുതിയേക്കാം പക്ഷേ അത് പതിവായി കഴിക്കുന്നത് നല്ലതല്ലെന്ന് മുന്‍ പഠനങ്ങളിലും പറയുന്നു.

പതിവ് ഭക്ഷണം എന്നതിനപ്പുറം ഇടയ്ക്കിടെ കഴിക്കുന്ന ഭക്ഷണമായി റാമെന്‍ പരിമിതപ്പെടുത്തുക, സൂപ്പില്‍ ഉപ്പ് കൂടുതലായതിനാല്‍ അത് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ റാമെന്‍ ടേസ്റ്റിയായി കഴിക്കാമെന്നും വിദഗ്ധര്‍ പറയുന്നു.

Content Highlights: Eating ramen causes premature death

dot image
To advertise here,contact us
dot image