
ഓണത്തിന് ഒരു സ്‌പെഷ്യല്‍ കടുമാങ്ങ വിഭവം
ആവശ്യമായ സാധനങ്ങള്‍
മാങ്ങ 2 എണ്ണം (ചെനച്ചത് )
ചവ്വരി കാല്‍ കപ്പ് - വേവിച്ചത്
മുളക് പൊടി - 3 ടീസ് സ്പൂണ്‍
മഞ്ഞള്‍ പൊടി - 1 ടീസ് സ്പൂണ്‍
പുളി - ഒരു നാരങ്ങ വലുപ്പത്തില്‍
ശര്‍ക്കര - 2 കഷ്ണം
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - കാല്‍ കപ്പ്
വറ്റല്‍ മുളക് - നാല് എണ്ണം
കറി വേപ്പില - നാല് എണ്ണം
കടുക് - ഒരു ടീസ് സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ് സ്പൂണ്‍
ചുവന്നുള്ളി - ആവിശ്യത്തിന്
ആവശ്യമായ സാധനങ്ങള്‍
ചീന ചട്ടിയിലേക്ക് കാല്‍ കപ്പ് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് കാല്‍ ടീസ്‌സ്പൂണ്‍ മുളക് പൊടിയും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് പച്ച മണം പോയതിന് ശേഷം പുളി ഒഴിച്ച് മുറിച്ചു വച്ച മാങ്ങ ചേര്‍ത്ത് തിളപ്പിക്കുക. ശേഷം പതച്ചു വരുമ്പോള്‍ വേവിച്ചു വച്ച ചവ്വരിയും ശര്‍ക്കരയും ചേര്‍ത്ത് വേവിച്ച ശേഷം വെളുത്തുള്ളിയും ചേര്‍ത്ത് തിളപ്പിക്കുക. ശേഷം അതിലേക്ക് പൊട്ടിച്ച എണ്ണയും വറ്റല്‍ മുളകും കറി വേപ്പിലയും ചേര്‍ത്ത് പാകത്തിന് ഉപ്പിട്ട് വാങ്ങി വയ്ക്കാം.
Content Highlights: kochammini foods cooking competition ruchiporu 2025 Mango Recipe