മത്സ്യവിഭവം ഇഷ്ടപ്പെടുന്നവര്‍ക്കിതാ 'ക്രഞ്ചി കോക്കനട്ട് ഫിഷ്'

കൊച്ചമ്മിണീസ് കറിപൗഡര്‍ ഉപയോഗിച്ച് ക്രഞ്ചി കോക്കനട്ട് ഫിഷ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

dot image

കൊച്ചമ്മിണീസ് കറിപൗഡര്‍ ഉപയോഗിച്ച് ക്രഞ്ചി കോക്കനട്ട് ഫിഷ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ആവശ്യമായ സാധനങ്ങള്‍
ക്രഞ്ചി കോക്കനട്ട് ഫിഷ്
ഫിഷ് (അയ്ക്കൂറ) - 1/2 കെജീ
വറ്റല്‍മുളക് - 15 എണ്ണം ചൂടുവെള്ളത്തില്‍
വെളുത്തുളളി - 7 അല്ലി
ചുവന്നുള്ളി - 10
കൊച്ചമ്മിണീസ് മഞ്ഞള്‍പ്പൊടി - 1/4 ചെറിയ സ്പൂണ്‍
ഉപ്പ് - പാകത്തിന്
വിനാഗിരി - 2 ചെറിയ സ്പൂണ്‍
തേങ്ങ ചുരണ്ടിയത് - 1 1/2 കപ്പ്
വെളിച്ചെണ്ണ - പാകത്തിന്
കറിവേപ്പില - 5 തണ്ട്
കടുക് - ഒരു ചെറിയ സ്പൂണ്‍
വറ്റല്‍മുളക് - 4
ചുവന്നുള്ളി - 10, വട്ടത്തില്‍ അരിഞ്ഞത്
കറിവേപ്പില - ഒരു തണ്ട്
വെള്ളം - 3/4 കപ്പ്

തയ്യാറാക്കുന്ന വിധം
മിക്‌സിയില്‍ വറ്റല്‍ മുളക്, ചുവന്നുള്ളി, കൊച്ചമ്മിണീസ് മഞ്ഞള്‍പ്പൊടി, ഉപ്പ്, വിനാഗിരി എന്നിവ നന്നായി അരച്ചെടുക്കുക. ഈ അരപ്പ് മൂന്നായി ഭാഗിക്കുക. ഒരു ഭാഗം മീനില്‍ തേച്ച് പിടിപ്പിക്കുക. ഒരു ഭാഗം തേങ്ങ ചുരണ്ടിയതില്‍ ചേര്‍ത്തു കുഴയ്ക്കുക. പാനില്‍ എണ്ണ ഒഴിച്ച് മസാല പുരട്ടിയ തേങ്ങയും കറിവേപ്പിലയും ബ്രൗണ്‍ നിറത്തില്‍ വറുത്തുകോരുക. അതേ എണ്ണയില്‍ ആറാമത്തെ ചേരുവ ചേര്‍ത്തു വഴറ്റി നേരത്തെ മാറ്റി വച്ച അരപ്പ് ചേര്‍ത്തിളക്കുക, ഇതില്‍ വെള്ളം ചേര്‍ത്ത് തിളപ്പിക്കണം. പാനില്‍ എണ്ണ ചൂടാക്കി ഫിഷ് വറുക്കുക, വറുത്ത ഫിഷ് മസാലക്കൂട്ടില്‍ ചേര്‍ത്ത് അഞ്ച് മിനിട്ട് തിരിച്ചും മറിച്ചും ഇടുക, മസാല മീനില്‍ നന്നായി പിടിക്കണം. ഇതില്‍ വറുത്തുവച്ച തേങ്ങാമിശ്രിതം ചേര്‍ത്തിളക്കി ഒരു മിനിറ്റ് അടുപ്പത്തു വെച്ച ശേഷം വിളമ്പാം.

Content Highlights: kochamminis ruchiporu 2025 crunch fish fry

dot image
To advertise here,contact us
dot image