
ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കിലെ 19 വയസുള്ള വെള്ളക്കടുവ സമീർ പ്രായാധിക്യം മൂലമുള്ള അസുഖങ്ങളെ തുടർന്ന് ചത്തു. 2011 പതിനൊന്ന് വയസുള്ളപ്പോഴാണ് അഞ്ച് വയസുള്ള സമീറിനെ ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കൽ പാർക്കിൽ നിന്നും തിരുപ്പതി മൃഗശാലയിലേക്ക് കൊണ്ടുവന്നത്. പ്രായമായത് മൂലമൂള്ള പ്രശ്‌നങ്ങൾ കാരണം ഇന്റൻസീവ് കെയറിലായിരുന്നു സമീർ.
കഴിഞ്ഞ മൂന്ന് മാസമായി ആരോഗ്യം വഷളായ നിലയിലായിരുന്നു. ഇതുമൂലം അനങ്ങാൻ സാധിക്കാത്ത നിലയിലായിരുന്നു കടുവയെന്ന് തിരുപ്പതി സൂ ക്യൂറേറ്റർ സെൽവം. സൂവിലെ വെറ്റിനറി ജീവനക്കാരുടെയും മൃഗസംരക്ഷണ സ്റ്റാഫുകളുടെയും സംരക്ഷണയിൽ സ്ഥിരം സമീറിന്റെ ആരോഗ്യനില നിരീക്ഷിച്ച് വരികയായിരുന്നു. നിലവിലെ അവസ്ഥ തരണം ചെയ്യാൻ കഴിയാതെ സമീർ മരണത്തിന് കീഴടങ്ങുകയായിരുന്നു.
തിരുപ്പതിയിലെ എസ് വി വെറ്റിനറി യൂണിവേഴ്‌സിറ്റി പാത്തോളജിസ്റ്റ്കളാണ് സമീറിന്റെ പോസ്റ്റ്‌മോർട്ടം നടത്തിയത്. കാഴ്ചകാരുടെ പ്രിയപ്പെട്ട മൃഗമായിരുന്നു സമീറെന്നും, പത്ത് വർഷക്കാലമായി തങ്ങൾക്കൊപ്പമുണ്ടായിരുന്ന സമീറിന്റെ മരണം എല്ലാവരെയും വിഷമത്തിലാഴ്ത്തിയെന്നും മൃഗശാല അധികൃതർ പ്രസ്താവനയിൽ പറയുന്നു.
Content Highlights: White tiger Sameer in Tirupathi Zoo dies due to age related issues