'ചറ പറ ട്വിസ്റ്റുകൾ, കണ്ടിട്ട് തലവേദന എടുക്കുന്നു', ഒടിടിയിലും അടിതെറ്റി 'മിറാഷ്'; മേക്കിങ്ങിനും വിമർശനം

സിനിമയിലെ ട്വിസ്റ്റുകൾക്കും ട്രോളുകൾ ലഭിക്കുന്നുണ്ട്

'ചറ പറ ട്വിസ്റ്റുകൾ, കണ്ടിട്ട് തലവേദന എടുക്കുന്നു', ഒടിടിയിലും അടിതെറ്റി 'മിറാഷ്'; മേക്കിങ്ങിനും വിമർശനം
dot image

ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ത്രില്ലർ ചിത്രം മിറാഷ് ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. അപർണ ബലമുരളിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് നേടിയത്. സിനിമയുടെ അവസാന മിനിറ്റുകൾ നിറയെ ട്വിസ്റ്റുകൾ കൊണ്ട് നിറഞ്ഞതായിരുന്നു. ഇപ്പോഴിതാ ഒടിടി റിലീസിന് പിന്നാലെ വലിയ വിമർശനങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

ചിത്രം കണ്ട് തലവേദന എടുത്തെന്നും ക്ഷീണിച്ച് അവശനായി എന്നുമാണ് പലരും എക്സിൽ കുറിക്കുന്നത്. അമിതമായ സിനിമയിലെ ട്വിസ്റ്റുകൾക്കും ട്രോളുകൾ ലഭിക്കുന്നുണ്ട്. ട്വിസ്റ്റുകൾ നല്ലതാണെങ്കിലും ഒരു തരത്തിലുമുള്ള ഇമ്പാക്ട് അവയ്ക്ക് ഉണ്ടാക്കാൻ സാധിച്ചില്ലെന്നുമാണ് അഭിപ്രായങ്ങൾ. സിനിമയുടെ മേക്കിങ്ങിനും വിമർശനങ്ങൾ ലഭിക്കുന്നുണ്ട്. ജീത്തു ജോസഫിന്റെ ഏറ്റവും മോശം മേക്കിങ് ആണ് മിറാഷിന്റേതെന്നും ചിത്രത്തിന്റെ വിഷ്വലുകളും എഡിറ്റിംഗുമെല്ലാം പ്രതീക്ഷിച്ച നിലവാരത്തിൽ ഉയർന്നില്ലെന്നും എക്സിൽ പലരും കുറിക്കുന്നുണ്ട്. സോണി ലൈവിലൂടെ ആണ് സിനിമ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ആസിഫ് അലിയും ജീത്തുവും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ടായിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ സിനിമ സ്ട്രീം ചെയ്യുന്നുണ്ട്. ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് 'മിറാഷി'ലെ മറ്റു പ്രമുഖ താരങ്ങള്‍. ഇ ഫോര്‍ എക്‌സ്പിരിമെന്റ്‌സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സെവന്‍ വണ്‍ സെവന്‍ പ്രൊഡക്ഷന്‍സ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആര്‍ മെഹ്ത, ജതിന്‍ എം സേഥി, സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഛായാഗ്രഹണം: സതീഷ് കുറുപ്പ്, കഥ: അപര്‍ണ ആര്‍ തറക്കാട്, തിരക്കഥ,സംഭാഷണം: ശ്രീനിവാസ് അബ്രോള്‍, ജീത്തു ജോസഫ്, എഡിറ്റര്‍: വി.എസ്. വിനായക്, പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സുധീഷ് രാമചന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈനര്‍: ലിന്റാ ജീത്തു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രണവ് മോഹന്‍, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, വി എഫ് എക്‌സ് സൂപ്പര്‍വൈസര്‍: ടോണി മാഗ്മിത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കത്തീന ജീത്തു, സൗണ്ട് ഡിസൈന്‍ സിനോയ് ജോസഫ്, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണന്‍, ഗാനരചന: വിനായക് ശശികുമാര്‍, ഡിഐ: ലിജു പ്രഭാകര്‍, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിങ്: ടിങ്.

Content Highlights: Mirage gets trolled after OTT release

dot image
To advertise here,contact us
dot image