സ്ത്രീകളേക്കാള്‍ ഭം​ഗിയുള്ള പുരുഷന്മാർ; മൃ​ഗങ്ങളിലെ വേർതിരിവ് ഇങ്ങനെ

മൃഗങ്ങളില്‍ പുരുഷന്മാര്‍ക്ക് സ്ത്രീകളേക്കാള്‍ സൗന്ദര്യമുള്ളതിന് പിന്നിലെ കാരണങ്ങൾ എന്താണെന്ന് നോക്കാം.

dot image

മൃഗങ്ങൾ തമ്മിലുള്ള പ്രണയം കൗതുകകരമാണ്. മനുഷ്യരിൽ നിന്ന് വളരെ വ്യത്യസ്തമാണ് മൃഗലോകത്തെ പ്രണയങ്ങൾ. രണ്ട് കാലിൽ നിവർന്ന് നിൽക്കുന്ന മനുഷ്യരിൽ സ്ത്രീകൾക്കാണ് പുരുഷന്മാരെക്കാൾ സൗന്ദര്യം കൂടുതലെന്നാണ് പൊതുധാരണ. എന്നാൽ പല മൃഗങ്ങളിലും ഇത് തിരിച്ചാണ്. പുരുഷന്മാർക്കായിരിക്കും സ്ത്രീകളെക്കാൾ സൗന്ദര്യം.

സിംഹം, മയിൽ തുടങ്ങിയ ജീവികളിൽ സ്ത്രീകളെക്കാൾ സൗന്ദര്യമുള്ളതായി കാണപ്പെടുന്നത് പുരുഷന്മാരെയാണ്. ഇത് വളരെ സ്വാഭാവികമായി സംഭവിക്കുന്നതല്ല, പുരുഷന്മാർക്ക് കൂടുതല്‍‌ സൗന്ദര്യമുള്ളതിന് പിന്നിലെ കാരണങ്ങൾ എന്താണെന്ന് നോക്കാം.

സ്ത്രീകളിൽ ലൈംഗിക ആർഷണമുണ്ടാക്കുന്നതിനാണ് മൃഗങ്ങളിലെ പുരുഷന്മാർക്ക് കൂടുതൽ സൗന്ദര്യം നൽകിയിരിക്കുന്നത്. നിറം, വലുപ്പം, വാൽ, തൂവൽ, കൊമ്പുകൾ തുടങ്ങിയവയിലെ പ്രകടമായ വ്യത്യാസങ്ങളാണ് പല മൃഗങ്ങളിലെയും സ്ത്രീയെയും പുരുഷനെയും വേർതിരിച്ച് മനസിലാക്കാൻ സഹായിക്കുന്നത്.

മാൻഡ്രിൽ

സ്ത്രീ-പുരുഷ വ്യത്യാസം പ്രകടമായി ശരീരത്തിൽ കാണാൻ കഴിയുന്ന ജീവികളാണ് മാൻഡ്രില്ലുകൾ. ആൺ മാൻഡ്രില്ലുകളുടെ മുഖത്ത് തിളക്കമുള്ള നിറങ്ങളുണ്ട്. ആൺ മാൻഡ്രില്ലുകൾക്ക് സ്ത്രീകളെക്കാൾ വലിപ്പം കൂടുതലായിരിക്കും. ഒരു ശരാശരി പെൺ മാൻഡ്രില്ലിന് ഏകദേശം 72 പൗണ്ട് ഭാരവും, ആൺ മാൻഡ്രില്ലിന് 82 പൗണ്ട് ഭാരവും ഉണ്ടായിരിക്കും.


കടലാന

കടലാനകളിൽ പുരുഷന്മാർക്ക് താരത്യമേന വലിപ്പം കൂടുതലും, മൂക്കുകൾ തൂങ്ങിക്കിടക്കുന്നതുമായിരിക്കും. ആനകളുടെ തുമ്പിക്കൈയുടെ ചെറിയ രൂപം പോലെയാണ് കടലാനയുടെ മൂക്ക്. ഡിസംബർ മുതൽ മാർച്ച് മാസം വരെയുള്ള കാലയളവിലാണ് ഇവയുടെ ഇണചേരൽ നടക്കുക, ഈ സമയത്ത് ഉറക്കെ ഗർജ്ജിക്കാൻ വലിയ മൂക്കുകൾ സഹായിക്കുന്നു.


സിംഹം

ആൺ സിംഹങ്ങൾക്ക് താരതമ്യേന വലിപ്പം കൂടുതലാണ്. പെൺ സിംഹങ്ങളെക്കാൾ ഇരട്ടി ഭാരം വരെയുള്ള ആൺ സിംഹങ്ങളുണ്ട്. കാഴ്ച്ചയിൽ മാത്രമല്ല, സ്വഭാവത്തിലും വ്യത്യാസമുണ്ട്. രോമം നിറഞ്ഞ ശരീരവും, ജഡകൾ കാണപ്പെടുന്ന മുഖവുമാണ് ആൺ സിംഹത്തിന്റെ മറ്റൊരു പ്രത്യേകത. വേട്ടയാടാൻ പോകുന്നത് പെൺ സിംഹങ്ങളായതിനാൽ അവയുടെ മേനി മെലിഞ്ഞിരിക്കുന്നു. ഇത് വേട്ടയ്ക്ക് കൂടുതൽ സഹായകമാണ്.


മയിലുകൾ

ആൺ മയിലുകൾക്ക് പെൺ മയിലുകളെ അപേക്ഷിച്ച് വർണാഭമായ തൂവലുകളുണ്ട്. പെൺ മയിലുകളെ ആകർഷിക്കുന്നതിന് ഈ പീലികൾ വിടർത്താറുണ്ട്. ആണ്‍മയിലുകളുടെ നൃത്തം പലപ്പോഴും ഇണകളെ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമാണ്. പെൺ മയിലുകളെക്കാൾ സൗന്ദര്യം കൂടുതലുള്ളത് ആൺ മയിലുകൾക്കാണ്. ആൺ മയിലുകളെ പോലെ ഭംഗിയുള്ള തൂവലുകൾ പെൺ മയിലുകൾക്കില്ല. ആൺ മയിലുകളുടെ തൂവൽ കാണാൻ അതിമനോഹരമാണെങ്കിലും വേട്ടക്കാരിൽ നിന്ന് രക്ഷ നേടുന്നതിനുള്ള സാധ്യത പരിമിതപ്പെടുത്തുന്നു.

Content Highlight: Wildlife with Extreme Differences Between Males and Females and reasons

dot image
To advertise here,contact us
dot image