
ഭൂമിക്ക് സമീപത്തുകൂടെ ഈഫല്‍ ടവറിനോളം വലിപ്പമുള്ള ഛിന്നഗ്രഹം ഈ വാരാന്ത്യത്തില്‍ കടന്ന് പോകുമെന്ന് ശാസ്ത്രജ്ഞര്‍. 387746 (2003 MH4) എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹം മെയ് 24 ശനിയാഴ്ച്ച വൈകുന്നേരം 4.07ന് ഭൂമിക്കരികിലൂടെ കടന്ന് പോകുമെന്നാണ് കരുതുന്നത്. നിലവില്‍ 30,060 കിലോമീറ്റര്‍ വേഗതയിലാണ് ഛിന്നഗ്രഹം സഞ്ചരിക്കുന്നത്.
ഭൂമിയുമായി കൂട്ടിയിടിക്കാന്‍ ഇടയില്ലെങ്കിലും ഇത്രയും വലിയ ഛിന്നഗ്രഹം ശാസ്ത്രജ്ഞരെ അമ്പരപ്പിച്ചിട്ടുണ്ട്. ഭൂമിയുടെ പരിക്രമണ പാത മുറിച്ചുകടക്കുന്ന അപ്പോളോ കുടുംബത്തിലെ ഛിന്നഗ്രഹങ്ങളില്‍ ഒന്നാണ് 2003 MH4. ഇതിന്റെ ഭ്രമണപഥവും, ഭൂമിക്ക് അടുത്ത് നില്‍ക്കുന്നു എന്നതിനാൽ 2003 MH4നെ ഒരു അപകട സാധ്യതയുള്ള ഛിന്നഗ്രഹമായാണ് പരിഗണിച്ചിരിക്കുന്നത്. ഭൂമിക്ക് ഭീഷണിയായി സാധാരണ പരിഗണിക്കപ്പെടുന്ന ഛിന്നഗ്രഹങ്ങള്‍ 140 മീറ്ററില്‍ കൂടുതല്‍ വലിപ്പവും, ഭൂമിയോട് 7.5 ദശലക്ഷം കിലോമീറ്റര്‍ അടുത്ത് നില്‍ക്കുന്നതുമാണ്.
നാസ ജെപിഎല്ലിന്‍റെ നിരീക്ഷണത്തില്‍, 2003 MH4 ഭൂമിയില്‍ നിന്ന് 6.68 കിലോമീറ്റര്‍ അകലത്തിലൂടെയാണ് കടന്ന് പോവുക. കേള്‍ക്കുമ്പോള്‍ വളരെ ദൂരെ നിന്ന് കടന്ന് പോകുന്നത് പോലെ തോന്നുമെങ്കിലും, ഭൂമിയെ സംബന്ധിച്ച് ഇത് അടുത്താണ്.
ഭൂമിക്ക് സമീപത്തുള്ളതോ, അരികിലൂടെ കടന്ന് പോകുന്നതോ ആയ വസ്തുക്കളെ കണ്ടെത്താന്‍, നാസ മറ്റ് ബഹിരാകാശ ഏജന്‍സികളുമായി സഹകരിച്ച് നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ഇതിനായി അത്യാധുനിക ദൂരദര്‍ശിനികളും, നൂതന കമ്പ്യൂട്ടിങ് സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നു. നിലവില്‍ കണ്ടെത്തിയിരിക്കുന്ന നോണ്‍ എര്‍ത്ത് ഒബ്‌ജെക്ടുകളെല്ലാം തന്നെ ഭൂമിയില്‍ നിന്ന് സുരക്ഷിത അകലം പാലിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. എങ്കിലും, 7.5 ദശലക്ഷം കിലോമീറ്റര്‍ അകലെ നിന്ന് വരുന്നതും, 140 മീറ്റര്‍ വലിപ്പമുള്ളതുമായ ഈ ഛിന്നഗ്രഹം അല്‍പം ആശങ്ക സൃഷ്ടിക്കുന്നതാണ്.
ഭൂമിക്കരികിലൂടെ കടന്ന് പോകുന്നതും, ഭൂമിക്ക് അപകട സാധ്യതയുണ്ടാക്കുന്നതുമായ വസ്തുക്കളെക്കുറിച്ച് പഠിക്കുന്നതിന് നാസ ശാസ്ത്രജ്ഞരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവ ബഹിരാകാശത്തെ വസ്തുക്കളെ കൃത്യമായി നിരീക്ഷിച്ച് അപകട സാധ്യതകള്‍ വിലയിരുത്തുന്നു.
Content Highlight; Eiffel Tower-Sized Asteroid to Fly Past Earth This Weekend, Says NASA