Top

'ഓര്‍മ്മ മറയുന്നവര്‍ കേരളത്തില്‍ കൂടുന്നു'; പത്ത് വര്‍ഷത്തിനുള്ളില്‍ മറവി രോഗികള്‍ ഇരട്ടിയായേക്കുമെന്ന് പഠനം

21 Sep 2021 2:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓര്‍മ്മ മറയുന്നവര്‍ കേരളത്തില്‍ കൂടുന്നു; പത്ത് വര്‍ഷത്തിനുള്ളില്‍ മറവി രോഗികള്‍ ഇരട്ടിയായേക്കുമെന്ന് പഠനം
X

പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മറവി രോഗബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്ന് റിപ്പോര്‍ട്ട്. അല്‍ഷിമേഴ്‌സ് ആന്‍ഡ് റിലേറ്റഡ് ഡി സോര്‍ഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ 'ഉദ്‌ബോധിന്റെ' സംഘടിപ്പിച്ച പഠനത്തിലാണ് ഗുരുതരമായ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടന്നത്. അല്‍ഷിമേഴ്‌സ് ദിനത്തോടനുബന്ധിച്ചായിരുന്നു പഠനം സംഘടിപ്പിച്ചത്. കൊച്ചി ശാസാത്ര സാങ്കേതിക വകുപ്പിന്റെ സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സ് ആണ് പഠനം സംഘടിപ്പിച്ചത്.

നിലവില്‍ സംസ്ഥാനത്ത് മറവിരോഗം ബാധിച്ചവരുടെ എണ്ണം 2.16 ലക്ഷം കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഇവരുടെ എണ്ണം ഇരട്ടിയാകുമെന്നും നൂറില്‍ അഞ്ച് പേര്‍ക്ക് മറവിരോഗത്തിന് സാധ്യതയുള്ളതായും പഠനത്തില്‍ സൂചിപ്പിക്കുന്നു. രോഗ ബാധിതകില്‍ 10 ശതമാനം പേര്‍ക്ക് മാത്രമാണ് രോഗത്തിന്റെ തുടക്കകാലം മുതലേ ശരിയായ പരിചരണം ലഭിക്കുന്നുള്ളു എന്നാണ് റിപ്പോര്‍ട്ടിലെ ഗുരുതരമായ കണ്ടെത്തല്‍. ബാക്കി വരുന്ന 90 ശതമാനം രോഗബാധിതരും സമൂഹത്താല്‍ അവഗണിക്കപ്പെട്ടവരാണ് എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

തുടക്കത്തിലെ കണ്ടെത്തി ചികില്‍സിച്ചാല്‍ അത് മൂലമുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ദരുടെ നിലപാട്. വ്യക്തമായ രോഗ ലക്ഷണം തുടങ്ങുമ്പോള്‍ തന്നെ നാഡികോശങ്ങള്‍ക്ക് നാശം സംഭവിച്ചു തുടങ്ങും. പീന്നിട് ചികിത്സിച്ചുമാറ്റാന്‍ സാധിക്കാറില്ല. ഉറക്കകുറവ്, അമിത മദ്യപാനം, ഒറ്റപ്പെടല്‍, വ്യായാമക്കുറവ്, എന്നിവയെല്ലാം അല്‍ഷിമേഴ്‌സിനു കാരണമാകാം.

മറവി രോഗത്തെ പ്രതിരോധിക്കാനും മറവിരോഗത്തെ നീരിക്ഷിക്കാനുള്ള ആപ്പ് തയ്യാറിക്കിയിരിക്കുകയാണ് കൊച്ചി ശാസ്ത്ര സാങ്കേതിത സര്‍വകലാശാല (കുസാറ്റ്). രോഗത്തെയും രോഗലക്ഷണങ്ങളെയും മൊബൈല്‍ ആപ്ലിക്കേഷനുപയോഗിച്ച് ട്രാക്ക് ചെയ്യാന്‍ സാധിക്കും. ഓര്‍മ പരിശോധന നടത്തി 50ല്‍ താഴെമാത്രം മാര്‍ക്കുള്ളവര്‍ക്ക് മെമ്മറി ക്ലിനിക്കുകള്‍, ചികിത്സാരീതികള്‍, സൗകര്യങ്ങള്‍, ഡോക്ടര്‍മാരുടെ വിവരങ്ങള്‍, മാനസികാരോഗ്യവിദഗ്ധര്‍ എന്നിവരുടെ വിവരങ്ങളും ലഭിക്കും.

ഡിമെന്‍ഷ്യ വിഭാഗത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗമാണ് സ്മൃതിനാശം അഥവാ അല്‍ഷിമേഴ്‌സ് രോഗം. നിലവില്‍ ചികിത്സയില്ലാത്തതും സാവധാനം മരണകാരണമാവുന്നതുമായ ഒരു രോഗമാണിത്. പൊതുവെ 65 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരില്‍ കാണപ്പെടുന്നുവെങ്കിലും ചിലപ്പോള്‍ പ്രായം കുറഞ്ഞവര്‍ക്കും ഈ അസുഖം പിടിപെടാം. തലച്ചോറില്‍ വരുന്ന ചില തകരാറുകള്‍ക്ക് ഈ രോഗവുമായി ബന്ധമുണ്ടെന്ന് ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

Next Story