കുവൈറ്റില്‍ വ്യാജ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളില്‍ റെയ്ഡ്; നിരവധി പേര് അറസ്റ്റില്‍
പിടികൂടിയവരെ നിയമ നടപടികൾക്ക് വിധേയമാക്കി നാട് കടത്താനാണ് നീക്കം.
28 Jan 2022 11:36 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കുവൈറ്റില്‍ വ്യാജ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ നിരവധി പേരെ അറസ്റ്റ് ചെയ്തു. റെയ്ഡിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തി അടച്ചുപൂട്ടി. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച നിരവധിയാളുകളെ അറസ്റ്റ് ചെയ്തതായും കുവൈറ്റ് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
പ്രത്യേക അന്വേഷണ സമിതി നടത്തിയ പരിശോധനയിലാണ് അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തിയത്. ഇതിനിടെ താമസ തൊഴിൽ നിയമങ്ങൾ ലംഘിച്ച് വ്യാജമദ്യമുണ്ടാക്കിയ 14 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ 12 സ്ത്രീകളും രണ്ടു പുരുഷന്മാരും ഉൾപ്പെട്ടതായി കവൈറ്റ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. സ്പോൺസറിൽ നിന്നും ഒളിച്ചോടിയവർക്ക് അഭയം നൽകിയെന്ന പരാതിയിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പിടികൂടിയവരെ നിയമ നടപടികൾക്ക് വിധേയമാക്കി നാട് കടത്താനാണ് നീക്കം.