Top

പ്രവാസികൾക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ

27 Dec 2021 9:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രവാസികൾക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ
X

മസ്കറ്റ്: രാജ്യത്തേക്ക് പ്രവേശിക്കുന്നിത് പുതിയ നിർദ്ദേശങ്ങൾ ഒമാൻ. 18 വയസിന് മുകളിലുളള പ്രവാസികൾ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണമെന്നത് നിർബന്ധമാണെന്ന് സുപ്രീം കമ്മിറ്റി ഉത്തരവ് വ്യക്തമാക്കുന്നു. യാത്രക്ക് മുമ്പുള്ള 72 മണിക്കൂറിനുള്ളിലെ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണം.

ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ 7 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുളളവർക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് നീക്കിയിട്ടുണ്ട്. നവംബർ 28 നാണ് ദക്ഷിണാഫ്രിക്ക ഉൾപ്പടെയുളള രാജ്യങ്ങളിൽ നിന്നുളളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. ഒമാനിൽ പ്രതിദിന കോവിഡ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തുകയാണ്. കഴി‍ഞ്ഞ മൂന്ന് ദിവസങ്ങൾക്കിടെ 121 പേർക്കാണ് ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചത്.

Next Story