Top

വ്യാജ വെബ്സൈറ്റുകളിലൂടെ പണവും വ്യക്തി വിവരങ്ങളും തട്ടിയെടുക്കുന്ന സംഘങ്ങൾ വ്യാപകം; മുന്നറിയിപ്പ് നൽകി കുവൈറ്റ്

വിവിധ മന്ത്രാലയങ്ങളുടെ പേരിലുള്‍പ്പെടെ വ്യാജ വെബ്‌സൈറ്റുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് അധികൃതർ ജാഗ്രത മുന്നറിയിപ്പ് നൽകിയത്

6 Jun 2022 10:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വ്യാജ വെബ്സൈറ്റുകളിലൂടെ പണവും വ്യക്തി വിവരങ്ങളും തട്ടിയെടുക്കുന്ന സംഘങ്ങൾ വ്യാപകം; മുന്നറിയിപ്പ് നൽകി കുവൈറ്റ്
X

കുവൈറ്റ്: വ്യാജ വെബ്സൈറ്റുകൾ വഴി പണവും വ്യക്തി വിവരങ്ങളും തട്ടിയെടുക്കുന്ന സംഘങ്ങൾ വ്യാപകമായതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. വിവിധ മന്ത്രാലയങ്ങളുടെ പേരിലുള്‍പ്പെടെ വ്യാജ വെബ്‌സൈറ്റുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് അധികൃതർ ജാ​ഗ്രത മുന്നറിയിപ്പ് നൽകിയത്.

ആഭ്യന്തര മന്ത്രാലയം ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളുടെ പേരിലാണ് ഫിഷിങ് വെബ്സൈറ്റുകൾ പ്രവർത്തിക്കുന്നത്. എസ്എംഎസിലൂടെയോ വാട്ട്സാപ്പിലൂടെയോ ലിങ്ക് വഴി വിവരങ്ങൾ തേടുന്നതാണ് മിക്ക സൈറ്റുകളുടെയും പ്രവർത്തനരീതി. ഷോപ്പിങ് വെബ്സൈറ്റുകൾ വ്യാജമായി നിർമിച്ചും തട്ടിപ്പ് സജീവമാകുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ വെച്ചാണ് പല വെബ്സൈറ്റുകളും കൈകാര്യം ചെയ്യുന്നതെന്ന് ആഭ്യമന്ത്രാലയം പറഞ്ഞു.

ഔദ്യോഗിക സംവിധാനങ്ങളുടെ പേരില്‍ വ്യക്തി വിവരങ്ങള്‍ ആവശ്യപ്പെട്ട് വരുന്ന ലിങ്കുകളോട് പ്രതികരിച്ച് നിര്‍ണായക വിവരങ്ങള്‍ നല്‍കരുതെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പൊതു വൈഫൈ കണക്ഷന്‍ ഉപയോഗിച്ച് പണമിടപാട് നടത്തരുത്. അറിയപ്പെടാത്ത വെബ്‌സൈറ്റുകള്‍ക്ക് വന്‍തുക അയക്കരുത്, വിശ്വാസ്യതയുള്ളതാണെന്ന് ഉറപ്പുവരുത്തണം. സംശയം തോന്നുന്ന രീതിയില്‍ അതിശയിപ്പിക്കുന്ന ഓഫറുകളുമായി എത്തുന്ന സൈറ്റുകളില്‍ പ്രത്യേകം ശ്രദ്ധിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ നല്‍കിയിരിക്കുന്നത്.

Story Highlights : Gangs that extort money and personal information through fake websites are widespread; Kuwait warns

Next Story