Top

കുവൈത്ത് ദേശീയ ദിനത്തില്‍ കനത്ത സുരക്ഷാ മുന്നൊരുക്കങ്ങളുമായി അധികൃതർ

ഫെബ്രുവരി 25നാണ് കുവൈത്ത് ദേശീയ ദിനം.

21 Feb 2022 11:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുവൈത്ത് ദേശീയ ദിനത്തില്‍ കനത്ത സുരക്ഷാ മുന്നൊരുക്കങ്ങളുമായി അധികൃതർ
X

കുവൈത്ത് ദേശീയ വിമോചന ദിന അവധികള്‍ക്കായുള്ള മന്ത്രാലയത്തിന്റെ തയ്യാറെടുപ്പുകള്‍ സംബന്ധിച്ച പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. അവധി ദിവസങ്ങളില്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച വിവിധ ചര്‍ച്ചകള്‍ യോഗത്തില്‍ നടന്നു. ഫെബ്രുവരി 25നാണ് കുവൈത്ത് ദേശീയ ദിനം.

രാജ്യത്തിന്റെ സുരക്ഷാ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി 1,650 പട്രോളിംഗ് ടീമുകളെ അവധി ദിവസങ്ങളില്‍ സജ്ജമാക്കും. സുരക്ഷയ്ക്കായി ഒരുക്കുന്ന വിവിധ മുന്‍കരുതലുകളും യോഗത്തില്‍ അവതരിപ്പിച്ചു. ഗതാഗത തടസ്സം സൃഷ്ടിക്കുക, പൊതു ഇടങ്ങളിലേക്ക് വെള്ളം ചീറ്റുക, വാഹനങ്ങളുടെ മുകളില്‍ കയറുക, നിരോധിത സ്ഥലങ്ങളില്‍ പ്രവേശിക്കുക, വികലാംഗകരുടെ സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങള്‍ കര്‍ശനമായി നേരിടുമെന്ന് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.

നിരത്തുകളില്‍ വാഹനങ്ങള്‍ അമിത വേഗത്തില്‍ ഓടിക്കരുതെന്നും കുട്ടികളെ പൊതു വഴിയില്‍ ഇറക്കി വിടരുതെന്നും എല്ലാ പൗരന്മാരും നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്നും മേജര്‍ ജനറല്‍ അല്‍ ബര്‍ജാസ് ആഹ്വാനം ചെയ്തു.

STORY HIGHLIGHTS: Authorities make heavy security arrangements on Kuwait National Day

Next Story