Top

കുവൈത്തിലെ ജ്യോതി ശാസ്ത്രജ്ഞന്‍ സ്വാലിഹ് അല്‍ ഉജൈരി അന്തരിച്ചു

ജ്യോതിശാസ്ത്രത്തെ അറബ് ലോകത്തിന് പരിചയപ്പെടുത്തിയ പ്രമുഖനാണ് അദ്ദേഹം.

11 Feb 2022 5:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുവൈത്തിലെ ജ്യോതി ശാസ്ത്രജ്ഞന്‍ സ്വാലിഹ് അല്‍ ഉജൈരി അന്തരിച്ചു
X

പ്രശ്‌സത്ത ജ്യോതി ശാസ്ത്രജ്ഞന്‍ ഡോക്ടര്‍ സ്വാലിഹ് അല്‍ ഉജൈരി അന്തരിച്ചു. 102 വയസ്സായിരുന്നു. 1920 ജൂണ്‍ 23ന് കുവൈത്തിലെ ഷറക്കിലാണ് സ്വാലിഹ് അല്‍ ഉജൈരി ജനിച്ചത്. ജ്യോതിശാസ്ത്രത്തെ അറബ് ലോകത്തിന് പരിചയപ്പെടുത്തിയ പ്രമുഖനാണ് അദ്ദേഹം. നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

1981ലും 1988ലും കുവൈത്ത് യൂണിവേഴ്‌സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കിയാദരിച്ച അദ്ദേഹമാണ് കുവൈത്ത് സ്റ്റേറ്റ് എല്ലാ ഔദ്യോഗിക ഇടപാടുകള്‍ക്കും ഉപയോഗിക്കുന്ന ഉജൈരി കലണ്ടറിന്റെ രൂപവത്കരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഗോളശാസ്ത്ര ഗവേഷകര്‍ക്കിടയില്‍ പ്രശസ്തനായിരുന്ന ഉജൈരി പ്രാദേശിക, അന്തര്‍ദേശീയ ശാസ്ത്ര കോണ്‍ഫറന്‍സുകളിലും നിത്യ സാനിധ്യമായിരുന്നു.

Next Story