നവജാത ശിശുവിനെ കൊന്ന് ചാക്കിലാക്കി കിണറ്റിൽ തള്ളി; 18 വർഷത്തിന് ശേഷം അമ്മ പിടിയിൽ

ഓമന തന്‍റെ ‌നവജാത ശിശുവിനെ കൊന്ന് മൃതദേഹം പ്ലാസ്റ്റിക് ചാക്കിലാക്കി ഒഴിഞ്ഞ പുരയിടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ തള്ളുകയായിരുന്നു
നവജാത ശിശുവിനെ കൊന്ന് ചാക്കിലാക്കി കിണറ്റിൽ തള്ളി; 18 വർഷത്തിന് ശേഷം അമ്മ പിടിയിൽ

കോട്ടയം: പതിനെട്ട് വ‍ർഷം മുമ്പ് നവജാത ശിശുവിനെ കൊന്ന കേസിൽ ഒളിവിൽ കഴിഞ്ഞുന്ന കുട്ടിയുടെ അമ്മ ഒടുവിൽ പിടിയിലായി.‌ പൊൻകുന്നത്താണ് 2004 ൽ ക്രൂരമായ കൊലപാതകം നടന്നത്. ചിറക്കടവ് സ്വദേശിയായ വയലിപറമ്പിൽ വീട്ടിൽ ഓമനയെയാണ് പൊലീസ് പിടികൂടിയത്. ഓമന തന്‍റെ ‌നവജാത ശിശുവിനെ കൊന്ന് മൃതദേഹം പ്ലാസ്റ്റിക് ചാക്കിലാക്കി ഒഴിഞ്ഞ പുരയിടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ തള്ളുകയായിരുന്നു.

കൊലപാതകം പുറത്തറിഞ്ഞതോടെ പിടിയിലായ ഓമന, പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങി. കഴിഞ്ഞ 18 വ‍ർഷത്തോളം തമിഴ്നാട്ടിൽ വിവിധയിടങ്ങളിലായി താമസിച്ചു. ജാമ്യത്തിലിറങ്ങി മുങ്ങിയവരെ പിടിക്കാൻ കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാ‍‌ർ‌ത്തിക് സ്റ്റേഷനുകൾക്ക് നിർ‌ദ്ദേശം നൽകിയിരുന്നു. തുട‍ർന്നാണ് ഓമനയ്ക്കായി പൊലീസ് തിരച്ചിൽ നടത്തിയതും പിടികൂടിയതും.

നവജാത ശിശുവിനെ കൊന്ന് ചാക്കിലാക്കി കിണറ്റിൽ തള്ളി; 18 വർഷത്തിന് ശേഷം അമ്മ പിടിയിൽ
സിംനയുടെ മുതുകിൽ കത്തി കുത്തിയിറക്കി, മരിച്ചെന്ന് ഉറപ്പായതോടെ രക്ഷപ്പെടാൻ ശ്രമം, ആസൂത്രിത നീക്കം

Related Stories

No stories found.
logo
Reporter Live
www.reporterlive.com