'കഠിന കഠോരം' കടന്ന് മുഹഷിനും ഹർഷദും; പുതിയ ചിത്രത്തിൽ ലുക്മാനും ധ്യാൻ ശ്രീനിവാസനും പ്രധാന താരങ്ങൾ

സിനിമയ്ക്കൊപ്പം പുതിയ നിർമ്മാണ കമ്പനിയുടെയും പ്രഖ്യാപനവും നടത്തിയിട്ടുണ്ട്

dot image

'കഠിന കഠോരമീ അണ്ഡകടാഹ'ത്തിന് ശേഷം മുഹഷിനും ഹർഷദും ചേർന്നൊരുക്കുന്ന പുതിയ സിനിമയിൽ ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും പ്രധാന താരങ്ങൾ. സിനിമയിലെ മറ്റ് അഭിനേതാക്കളെ തേടിക്കൊണ്ടുള്ള കാസ്റ്റിങ് കോളിനൊപ്പമാണ് ചിത്രം അണിയറയിലാണെന്ന സൂചന അണിയറപ്രവർത്തകർ പങ്കുവെച്ചത്.

IFFK 2023: ഈവിള് ഡസ്നോട്ട് എക്സിസ്റ്റിന് സുവര്ണചകോരം, ഷോകിര് കോളികോവിന് രജത ചകോരം

സിനിമയ്ക്കൊപ്പം പുതിയ നിർമ്മാണ കമ്പനിയുടെയും പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. കാമി സിനിമാസിനൊപ്പം ഫെയർബേ ഫിലിംസും ചേർന്നൊരുക്കുന്ന ആദ്യ സിനിമ എന്നാണ് പോസ്റ്ററിലെ വാചകം.

പ്രശാന്ത് പിള്ളയും എൽജെപിയും ചേർന്ന് മറ്റൊരു മാജിക്;മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

'ഉണ്ട', 'പുഴു' എന്നീ സിനിമകള്ക്ക് ശേഷം ഹര്ഷദ് തിരക്കഥയെഴുതി നവാഗതനായ മുഹഷിൻ സംവിധാനം ചെയ്ത ചിത്രമാണ് 'കഠിന കഠോരമീ അണ്ഡകടാഹം'. ബേസില് ജോസഫ്, ഇന്ദ്രന്സ്, ജോണി ആന്റണി, ഷിബില ഫറ, ബിനു പപ്പു എന്നിവരായിരുന്നു സിനിമയിലെ പ്രധാന താരങ്ങൾ.

dot image
To advertise here,contact us
dot image