Top

'തങ്ങള്‍ക്ക് വേണ്ടിയെന്ന് കേട്ടപ്പോള്‍ ചെയ്യണമെന്ന് തോന്നി'; പാര്‍ട്ടി പതാകയില്‍ ചിഹ്നം തുന്നിയതിനെ കുറിച്ച് വേലായുധന്‍

നേരിട്ടല്ലെങ്കിലും അദ്ദേഹത്തെ ഒന്ന് സ്പര്‍ശിക്കാനായല്ലോ എന്ന സംതൃപ്തിയാണ് ഇന്ന് വേലായുധന്‍ പങ്കുവെയ്ക്കുന്നത്.

7 March 2022 11:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തങ്ങള്‍ക്ക് വേണ്ടിയെന്ന് കേട്ടപ്പോള്‍ ചെയ്യണമെന്ന് തോന്നി; പാര്‍ട്ടി പതാകയില്‍ ചിഹ്നം തുന്നിയതിനെ കുറിച്ച് വേലായുധന്‍
X

അങ്കമാലി: ഞായറാഴ്ച്ചയാണ് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനായിരുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചത്. ആദ്യമായോ അവസാനമായോ അദ്ദേഹത്തെ കണ്ടിട്ടില്ലെങ്കിലും തങ്ങളെ തൊടാതെ തൊട്ടറിഞ്ഞ സന്തോഷത്തിലാണ് എന്‍ വി വേലായുധന്‍. അന്ത്യയാത്രയ്ക്ക് മുന്നോടിയായി തങ്ങളെ പുതപ്പിച്ച മുസ്ലിം ലീഗ് പതാകയില്‍ പാര്‍ട്ടി ചിഹ്നം തുന്നി പിടിപ്പിച്ചതിന്റെ സംതൃപ്തിയിലാണ് ഇന്ന് അദ്ദേഹം. ഇതൊരു നിയോഗമായാണ് താന്‍ കാണുന്നതെന്നും വേലായുധന്‍ പറഞ്ഞു.

ഏറെ ആഗ്രഹവും ഇഷ്ടവും ഉണ്ടായിരുന്നുവെങ്കിലും ഒരിക്കല്‍ പോലും തങ്ങള്‍ കുടുംബത്തിലെ ആരേയും ഇതേവരെ കണ്ടിട്ടില്ലെന്നും വേലായുധന്‍ പറയുന്നു. നാലുദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അറിഞ്ഞത്. അദ്ദേഹത്തെ നേരില്‍ കണ്ടിട്ടില്ലെങ്കിലും എത്രയും വേഗം സുഖം പ്രാപിക്കണമേ എന്ന് പ്രാര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്തകേട്ടപ്പോള്‍ ഏറെ ദുഖം തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിക്ക് സമീപം കാഞ്ചന എന്ന സ്റ്റോര്‍ നടത്തുന്ന വേലായുധന് തുന്നലില്‍ മുന്‍പരിചയം ഒന്നുമില്ല. എങ്കിലും തങ്ങളെ പുതപ്പിക്കാനുള്ള പാര്‍ട്ടി പതാക തയ്യാറാക്കാനായി നടന്ന യൂത്ത് ലീഗ് ആലുവ മണ്ഡലം പ്രസിഡന്റ് സജീവ് അരീക്കല്‍ ചെങ്ങമനാടിനോട് അത് താന്‍ ശരിയാക്കിത്തരാമെന്ന് വേലായുധന്‍ വാക്ക് പറഞ്ഞു. അത്തരം ജോലികള്‍ ഇതേവരെ ചെയ്തിട്ടില്ലെങ്കിലും ഹൈദരലി തങ്ങള്‍ക്ക് വേണ്ടിയാണെന്ന് കേട്ടപ്പോള്‍ അത് ചെയ്തുകൊടുക്കണം എന്ന് തോന്നി. നേരിട്ടല്ലെങ്കിലും അദ്ദേഹത്തെ ഒന്ന് സ്പര്‍ശിക്കാനായല്ലോ എന്ന സംതൃപ്തിയാണ് ഇന്ന് വേലായുധന്‍ പങ്കുവെയ്ക്കുന്നത്.

STORY HIGHLIGHTS: Velayudhan about sewing the symbol on the party flag for hyderali shihab thangal

Next Story