Top

മഴ ചതിച്ചു; തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി

കാലാവസ്ഥ അനുകൂലമാകുന്ന ദിവസം വെടിക്കെട്ട് നടത്തുമെന്നാണ് വിവരം.

14 May 2022 10:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മഴ ചതിച്ചു; തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി
X

തൃശൂർ: ഇന്ന് വൈകീട്ട് 6.30ന് നടത്തേണ്ടിയിരുന്ന തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു. മഴ മുന്നറിയിപ്പിനെ തുടര്‍ന്നാണ് വെടിക്കെട്ട് മാറ്റിവെക്കാൻ തീരുമാനിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനാൽ ഇത് മൂന്നാം തവണയാണ് വെടിക്കെട്ട് മാറ്റി വെക്കുന്നത്. കാലാവസ്ഥ അനുകൂലമാകുന്ന ദിവസം വെടിക്കെട്ട് നടത്തുമെന്നാണ് വിവരം.

ബുധനാഴ്ച പുലർച്ചെ മൂന്നിനായിരുന്നു വെടിക്കെട്ട് ന‌ടത്തേണ്ടിയിരുന്നത്. കുടമാറ്റം നടന്നപ്പോഴും ശക്തമായ മഴ പെയ്തിരുന്നു. മഴ രാത്രി വൈകിയും തുടർന്നതോടെയാണ് വെടിക്കെട്ട് മാറ്റിവെക്കാൻ തീരുമാനിച്ചത്.

വെടിക്കെട്ട് ഇനിയും വൈകിപ്പിക്കേണ്ടെന്ന തീരുമാനത്തിലെത്തിയതോടെയാണ് ഇന്ന് വൈകീട്ട് നടത്താൻ ജില്ലാ ഭരണകൂടം നിർദേശിച്ചത്. അടുത്ത വർഷം ഏപ്രില്‍ 30 നാണ് പൂരം നടത്തുക. പൂര വിളംബരം ഏപ്രില്‍ 29നായിരിക്കും. വരുന്ന അഞ്ച് ദിവസം കൂടി മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിൻെറ മുന്നറിയിപ്പുണ്ട്.

STORY HIGHLIGHTS: Thrissur Pooram Fireworks Postponed Again Due to Heavy Rain


Next Story

Popular Stories