34-ാം വയസില്‍ മോഷണം; പിടിയിലായത് 71-ാം വയസില്‍
250 റബ്ബര്‍ ഷീറ്റുകള്‍ മോഷ്ടിച്ചെന്നുളള കുറ്റമാണ് ഇയാള്‍ക്കെതിരെ ഉളളത്
6 Nov 2022 5:00 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പത്തനംതിട്ട: മോഷണക്കേസില്‍ 37 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍. 34-ാം വയസില്‍ റബ്ബര്‍ ഷീറ്റ് മോഷ്ടിച്ചയാളെ 71-ാം വയസിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അത്തിക്കയം കരികുളം ചെമ്പനോലി മേല്‍മുറി വീട്ടില്‍ പൊടിയനാണ് പിടിയിലായത്.
1985 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 250 റബ്ബര്‍ ഷീറ്റുകള്‍ മോഷ്ടിച്ചെന്നുളള കുറ്റമാണ് പൊടിയനെതിരെ ഉളളത്. എന്നാല്‍ മോഷണത്തിന് ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു. വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ സംഭവത്തിന് ശേഷം ഇയാളുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.
റബ്ബര്‍ ഷീറ്റുകള്‍ മോഷ്ടിച്ച ശേഷം കാടുകയറി പോയതാണെന്ന് അറസ്റ്റിന് ശേഷം ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി. പോത്തുപാറ വനത്തില്‍ പൊടിയന് ഒളിച്ച് താമസിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വെച്ചൂച്ചിറ ഇന്‍സ്പെക്ടര്‍ ജര്‍ലിന്‍ വി സ്കറിയയുടെ നേതൃത്വത്തിലുളള സംഘം ഇയാളെ പിടികൂടിയത്.
STORY HIGHLIGHTS: Theft at age of 34; Arrested at the age of 7
- TAGS:
- Pathanamthitta
- Police
- Arrested