Top

മങ്കിപോക്‌സ് ലക്ഷണങ്ങളോടെ യുവാവ് മരിച്ച സംഭവം; റൂട്ട് മാപ്പ് തയ്യാറാക്കി

യുവാവിന് വിദേശത്ത് നടത്തിയ പരിശോധനയില്‍ രോ​ഗം സ്ഥിരീകരിച്ചിരുന്നതായി ആരോ​ഗ്യമന്ത്രി വീണ ജോർജ്.

31 July 2022 12:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മങ്കിപോക്‌സ് ലക്ഷണങ്ങളോടെ യുവാവ് മരിച്ച സംഭവം; റൂട്ട് മാപ്പ് തയ്യാറാക്കി
X

തൃശൂർ: മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന് വിദേശത്ത് നടത്തിയ പരിശോധനയില്‍ രോ​ഗം സ്ഥിരീകരിച്ചിരുന്നതായി ആരോ​ഗ്യമന്ത്രി വീണ ജോർജ്.യുവാവിന് വിദേശത്ത് നടത്തിയ പരിശോധനയില്‍ രോ​ഗം സ്ഥിരീകരിച്ചിരുന്നതായി ആരോ​ഗ്യമന്ത്രി വീണ ജോർജ്. ഇന്നലെയാണ് ഇതിന്റെ റിപ്പോര്‍ട്ട് ബന്ധുക്കള്‍ നല്‍കിയത്. മങ്കിപോക്സ് മൂലം സാധാരണ ഗതിയിൽ മരണമുണ്ടാകാനുള്ള സാധ്യതയില്ല. മങ്കിപോക്സ് ലക്ഷണങ്ങളില്ലാതിരുന്ന യുവാവ് ചികിത്സ തേടിയത് മസ്തിഷ്‌ക ജ്വരവും കടുത്ത ക്ഷീണവും കാരണമാണ്. യുവാവിന് മറ്റ് രോഗങ്ങളുണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു.

21ന് കേരളത്തിലെത്തിയ യുവാവ് ചികിത്സ തേടിയത് 27നാണ്. അന്വേഷണത്തിന് ഉന്നതതല സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. ആശുപത്രിയില്‍ ചികിത്സ തേടാന്‍ വൈകിയതും അന്വേഷിക്കും. യുവാവിൻ്റെ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. സമ്പർക്ക പട്ടികയിൽ ഉള്ളവർ നിരീക്ഷണത്തിൽ പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

തൃശൂർ കുരഞ്ഞിയൂർ സ്വദേശിയായ യുവാവ് ആണ് മങ്കി പോക്സ് ലക്ഷണങ്ങളോടെ ഇന്നലെ മരിച്ചത്. ഇയാളുടെ സ്രവം ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഒരിക്കൽ കൂടി സ്രവം പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് കുരഞ്ഞിയൂരിൽ മെഡിക്കൽ സംഘം ക്യാമ്പ് ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

മങ്കി പോക്സിന് വലിയ വ്യാപനശേഷി ഇല്ലെന്നും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും വീണ ജോര്‍ജ് പറഞ്ഞു. മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളിലും രോഗത്തെ കുറിച്ച് കാര്യമായ പഠനങ്ങൾ നടന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

STORY HIGHLIGHTS: suspected monkeypox death in thrissur veena george says high level team will investigate

Next Story