Top

എസ്എന്‍ഡിപി ബൈലോ പരിഷ്‌കരിക്കാം; ജില്ലാ കോടതി ഉത്തരവ് ശരിവെച്ച് ഹൈക്കോടതി

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിനെതിരെയുള്ള എറണാകുളം ജില്ലാകോടതി ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു.

27 May 2022 8:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എസ്എന്‍ഡിപി ബൈലോ പരിഷ്‌കരിക്കാം; ജില്ലാ കോടതി ഉത്തരവ് ശരിവെച്ച് ഹൈക്കോടതി
X

തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി. എസ്എന്‍ഡിപി യോഗം ബൈലോ പരിഷ്‌കരിക്കാന്‍ ഹൈക്കോടതി അനുവദിച്ചു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിനെതിരെയുള്ള എറണാകുളം ജില്ലാകോടതി ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു. നേരത്തെ ജില്ലാകോടതിയുടെ ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേയാണ് ഇന്ന് ഡിവിഷന്‍ ബെഞ്ച് നീക്കിയത്.

21 വര്‍ഷം മുമ്പാണ് ഈ കേസ് തുടങ്ങുന്നത്. എസ്എന്‍ഡിപി യോഗം ബൈലോ പരിഷ്‌കരണം ആവശ്യപ്പെട്ട് ഒന്‍പത് പേരാണ് കോടതിയെ സമീപിച്ചത്. 2019 ല്‍ വെള്ളാപ്പള്ളിക്ക് തിരിച്ചടിയായി ആദ്യത്തെ ഉത്തരവ് വന്നു. എന്നാല്‍, ഇതിനെതിരെ വെള്ളാപ്പള്ളി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കാടതി സിംഗിള്‍ ബെഞ്ച് ജില്ലാ കോടതി വിധി സ്റ്റേ ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ച് സ്റ്റേ നീക്കിയതോടെ എസ്എന്‍ഡിപിക്ക് ബൈലോ പരിഷ്‌കരിക്കാം.

Story highlights: SNDP Bylaw may be amended; High Court upholds District Court order

Next Story