Top

'Gifts Up To Rs 2982800 Just For You..' ഈ തട്ടിപ്പിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിനിനെ കണ്ടെത്താമോ? വെല്ലുവിളിച്ച് അന്‍വര്‍

ഇന്ന് ഇന്‍ബോക്‌സില്‍ ഒരു പ്രമുഖ കോണ്‍ഗ്രസ് സൈബര്‍ പോരാളിയുടെ മെസേജെത്തി

16 Oct 2021 10:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

Gifts Up To Rs 2982800 Just For You.. ഈ തട്ടിപ്പിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിനിനെ കണ്ടെത്താമോ? വെല്ലുവിളിച്ച് അന്‍വര്‍
X

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ മണി ചെയിന്‍ തട്ടിപ്പു പരാമര്‍ശത്തില്‍ മാധ്യമങ്ങളെ വെല്ലുവിളിച്ച് പിവി അന്‍വര്‍ എംഎല്‍എ. 91-92 കാലഘട്ടത്തില്‍ പറവൂര്‍ കേന്ദ്രീകരിച്ച് നടന്ന മണി ചെയിന്‍ തട്ടിപ്പിന്റെ പിന്നിലെ മാസ്റ്റര്‍ ബ്രെയിനിനെ കണ്ടെത്താന്‍ സാധിക്കുമോയെന്നാണ് അന്‍വറിന്റെ പരിഹാസത്തോടെയുള്ള വെല്ലുവിളി. വിഡി സതീശന്‍ മണി ചെയിന്‍ തട്ടിപ്പിലൂടെ നിരവധി പേരില്‍ നിന്ന് പണം തട്ടിയെടുത്തിട്ടുണ്ടെന്ന് അന്‍വര്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

അന്‍വറിന്റെ വെല്ലുവിളി ഇങ്ങനെ: 'Gifts Up To Rs 2982800 Just For You..' ADDRESS:PERFECT PROGRESS FINANCE & MERCANTILE Co(P)Ltd, Kala Ghoda,Fort Bombay 23'

91-92 കാലഘട്ടത്തില്‍ പറവൂര്‍ കേന്ദ്രീകരിച്ച് നടന്ന ഒരു മണി ചെയിന്‍ തട്ടിപ്പിന്റെ പരസ്യവാചകങ്ങളാണിത്..ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മാസ്റ്റര്‍ ബ്രെയിനിനെ നിങ്ങളുടെ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണ്ണലിസത്തിന്റെ പിന്‍ബലത്തില്‍ ഒന്ന് കണ്ടെത്തണം..കാണട്ടേ നിങ്ങളുടെ ആത്മാര്‍ത്ഥത..


ഇതിന് പിന്നാലെ സൈബര്‍ ലോകത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവും അന്‍വര്‍ നടത്തി. സാദാ സൈബര്‍ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ പോലും ഒരു ഐക്യമില്ലാത്തവന്മാരാണിന്ന് കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണി പരിപോക്ഷിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നതെന്ന് അന്‍വര്‍ പറഞ്ഞു.

അന്‍വര്‍ പറഞ്ഞത്: മുകളില്‍ മാത്രമല്ല, സാദാ സൈബര്‍ കോണ്‍ഗ്രസ്സുകാര്‍ക്കിടയില്‍ പോലും ഒരു ഐക്യമില്ലാത്തവന്മാരാണിന്ന് കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണി പരിപോക്ഷിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ഇന്ന് ഇന്‍ബോക്‌സില്‍ ഒരു പ്രമുഖ കോണ്‍ഗ്രസ് സൈബര്‍ പോരാളിയുടെ മെസേജെത്തി.നിങ്ങള്‍ തിരഞ്ഞുകൊണ്ടിരിക്കുന്ന'കല്ലട്ടി വാസുദേവന്‍'എന്ന ഫേക്ക് ഐ.ഡിയുടെ പിന്നില്‍ ഉള്ളത് ആരെന്ന് ഞാന്‍ പറയാം.എന്റെ പേരുവിവരങ്ങള്‍ പുറത്തുവിടരുത്'.ഇതായിരുന്നു മെസേജ്. സോഷ്യല്‍ മീഡിയയില്‍ എതിരാളികള്‍ക്കെതിരെ കേട്ടാലറയ്ക്കുന്ന തെറി വിളിയുമായി ഒരു കൂട്ടം കോണ്‍ഗ്രസ് വ്യാജ ഐ.ഡികള്‍ അടുത്തിടെ സജീവമായിട്ടുണ്ട്.അതില്‍ പ്രധാനിയാണു മുകളില്‍ പറഞ്ഞിരിക്കുന്ന ഐ.ഡി.അതിന്റെ പിന്നിലുള്ള ചാത്തങ്കരിക്കാരന്റെ പ്രൊഫൈല്‍ ലിങ്ക് അടക്കം സഹ-സൈബര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എത്തിച്ച് തന്നിട്ടുണ്ട്. ഐക്യ ജനാധിപത്യ മുന്നണി സിന്ദാവാ..

Next Story