Top

സ്‌കൂളുകളില്‍ വിതരണം ചെയ്ത പതാകയില്‍ പ്രിന്റിങ്ങ് തകരാര്‍; കേസെടുക്കണമെന്ന് ആവശ്യം

ചടയമംഗലത്തെ സ്‌ക്കൂളുകളില്‍ വിതരണം ചെയ്ത പതാകകളാണ് ഫ്‌ളാഗ് കോഡിന് വിരുദ്ധമായ് നിര്‍മ്മിച്ചത്

13 Aug 2022 5:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്‌കൂളുകളില്‍ വിതരണം ചെയ്ത പതാകയില്‍ പ്രിന്റിങ്ങ് തകരാര്‍; കേസെടുക്കണമെന്ന് ആവശ്യം
X

കൊല്ലം: ചടയമംഗലത്തെ സ്‌ക്കൂളുകളില്‍ വിതരണം ചെയ്ത പതാകകളാണ് ഫ്‌ളാഗ് കോഡിന് വിരുദ്ധമായ് നിര്‍മ്മിച്ചത്. കുടംബശ്രീയും ജില്ലാ പഞ്ചായത്തും സംയുക്തമായാണ് പതാക വിതരണം നടത്തിയതെന്നാണ് ആരോപണം.

പതാകയുടെ ഒരു വശത്ത് മാത്രമാണ് പ്രിന്റ് ചെയ്തിട്ടുള്ളത്. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് ഈ പതാകകള്‍ വിതരണം ചെയ്തത്. എന്നാല്‍ ഇന്നാണ് പലരും പതാക നിര്‍മ്മാണത്തിലെ പിഴവ് ശ്രദ്ധിച്ചത്. ദേശീയ പതാകയോടുള്ള അനാദരവാണെന്നും ഇത്തരത്തില്‍ അശ്രദ്ധമായി പതാക നിര്‍മ്മിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യം ഉയര്‍ന്നു.

Next Story