Top

കലാപത്തിന് സംഘപരിവാര്‍ നീക്കം; സുരേന്ദ്രനെയും വത്സനെയും അറസ്റ്റ് ചെയ്യണമെന്ന് പോപ്പുലര്‍ ഫ്രണ്ട്

''പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള സത്യസന്ധമായ അന്വേഷണത്തെ തടസ്സപ്പെടുത്തില്ല.''

23 Dec 2021 10:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കലാപത്തിന് സംഘപരിവാര്‍ നീക്കം; സുരേന്ദ്രനെയും വത്സനെയും അറസ്റ്റ് ചെയ്യണമെന്ന് പോപ്പുലര്‍ ഫ്രണ്ട്
X

നുണകള്‍ ആവര്‍ത്തിച്ച് കലാപത്തിന് കോപ്പുകൂട്ടുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെയും വത്സന്‍ തില്ലങ്കേരിയേയും അറസ്റ്റ് ചെയ്യണമെന്ന് പോപ്പുലര്‍ ഫ്രണ്ട്. ആര്‍എസ്എസ് നേതാക്കള്‍ക്ക് സംരക്ഷണം ഒരുക്കുന്ന പൊലീസ് പോപുലര്‍ ഫ്രണ്ടിനോട് വിവേചനം കാട്ടുന്നുവെന്നും പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി എ അബ്ദുള്‍ സത്താര്‍ ആരോപിച്ചു.

സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി കലാപം സൃഷ്ടിക്കാനാണ് ബിജെപി സംഘപരിവാര്‍ നേതാക്കള്‍ ശ്രമിക്കുന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിന്റെ കൊലപാതകത്തിന് ശേഷം വീടുകള്‍ക്ക് നേരേയുണ്ടായ അക്രമ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് കൊലപാതകം ആസൂത്രിതമാണെന്നാണ്. കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന കെ സുരേന്ദ്രനേയും വത്സന്‍ തില്ലങ്കേരിയേയും അറസ്റ്റ് ചെയ്യണമെന്നും അബ്ദുള്‍ സത്താര്‍ ആവശ്യപ്പെട്ടു.

നേരത്തെ തന്നെ വിവിധ സ്റ്റേഷനുകളില്‍ പോപ്പുലര്‍ ഫ്രണ്ട് പരാതി നല്‍കിയിരുന്നുവെങ്കിലും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. ആര്‍ എസ് എസ് നേതാക്കള്‍ക്ക് സംരക്ഷണം ഒരുക്കാനാണ് പൊലീസ് ശ്രമിച്ചത്. സേവാഭാരതിയുടെ അംബുലന്‍സുകള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും വ്യക്തമായിട്ടുണ്ട്. കേരളത്തില്‍ കലാപമുണ്ടാക്കാനുള്ള സംഘപരിവാറിന്റെ നീക്കത്തെ ചെറുക്കുമെന്നും സത്താര്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള സത്യസന്ധമായ അന്വേഷണത്തെ തടസ്സപ്പെടുത്തില്ല. എന്നാല്‍ എകപക്ഷിയമായ നീക്കം അനുവദിക്കില്ലെന്നും പോപ്പുലര്‍ ഫ്രണ്ട് വ്യക്തമാക്കി.

Next Story