Top

നൽകാനുള്ളത് 35 കോടി രൂപ, ഇനി സൗജന്യമില്ല; കൊച്ചി മെട്രോ സുരക്ഷയിൽ നിന്നും പൊലീസുകാരെ പിൻവലിച്ചു

9 May 2022 2:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നൽകാനുള്ളത് 35 കോടി രൂപ, ഇനി സൗജന്യമില്ല; കൊച്ചി മെട്രോ സുരക്ഷയിൽ നിന്നും പൊലീസുകാരെ പിൻവലിച്ചു
X

എറണാകുളം: കൊച്ചി മെട്രോയുടെ സുരക്ഷ പിൻവലിച്ച് പൊലീസ്. സുരക്ഷയ്ക്കായി നിയോ​ഗിച്ചിരുന്ന 80 പൊലീസുകാരെയാണ് തിരികെ വിളിച്ചത്. സുരക്ഷ നൽകിയതിൽ നൽകാനുള്ള തുക മെട്രോ ഇതുവരെ നൽകാത്തതാണ് പൊലീസിന്റെ തീരുമാനത്തിന് കാരണം. 35 കോടി രൂപയാണ് കൊച്ചി മെട്രോ പൊലീസിന് നൽകാനുള്ളത്. ഇതിൽ ഒരു രൂപ പോലും നൽകിയിട്ടില്ല. നൽകാൻ മെട്രോയ്ക്ക് പണമില്ലെന്നും ലാഭത്തിലാവുമ്പോൾ പണം നൽകാമെന്നുമാണ് മെട്രോ റെയിൽ എംഡി ലോക്നാഥ് ബെഹ്റ പറയുന്നത്. ബെഹ്റ പൊലീസ് മേധാവിയായിരിക്കുമ്പോഴാണ് പണം വാങ്ങിയുള്ള സുരക്ഷാ കരാർ ഉണ്ടാക്കിയത്.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കൊച്ചി മെട്രോയ്ക്ക് പ്രതിദിനം ഒരു കോടി രൂപയാണ് നഷ്ടം. 2017 മുതല്‍ 2021 വരെയുള്ള കണക്ക് പ്രകാരം ആകെ വന്ന നഷ്ടം 1092 കോടി രൂപയാണ്. ആലുവ മുതല്‍ പേട്ട വരെ കൊച്ചി മെട്രോയില്‍ പ്രതിദിനം മൂന്നര ലക്ഷം യാത്രക്കാരുണ്ടാവുമെന്നായിരുന്നു പദ്ധതി തുടങ്ങുമ്പോൾ കണക്കു കൂട്ടിയത്. 2020 ല്‍ യാത്രക്കാരുടെ എണ്ണം നാലര ലക്ഷം എത്തും എന്നുമായിരുന്നു പദ്ധി രൂപരേഖയിലെ അവകാശ വാദം. എന്നാല്‍ കൊച്ചി നഗരപരിസരത്തെ 11 ലക്ഷം ജനസംഖ്യയില്‍ ദിവസവും മെട്രോ ഉപയോഗിക്കുന്നവര്‍ 35000 ത്തിനും 40000 ഇടയില്‍ മാത്രമാണ്. കൊവിഡ് കാലത്ത് ഇത് വീണ്ടും കുറഞ്ഞു. 7377 കോടി രൂപയാണ് കൊച്ചി മെട്രോയുടെ പദ്ധതി ചെലവ്.

story highlight: police cancel security service for kochi metro

Next Story