Top

നമ്പറില്ലാത്ത സ്‌കൂട്ടറിലെ അഭ്യാസം, പെൺകുട്ടികളെ ശല്യം ചെയ്യൽ; വിദ്യാര്‍ത്ഥികള്‍ പിടിയില്‍; അമ്മയ്‌ക്കെതിരെ ജാമ്യമില്ലാ കേസ്

12 Dec 2021 3:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നമ്പറില്ലാത്ത സ്‌കൂട്ടറിലെ അഭ്യാസം, പെൺകുട്ടികളെ ശല്യം ചെയ്യൽ; വിദ്യാര്‍ത്ഥികള്‍ പിടിയില്‍; അമ്മയ്‌ക്കെതിരെ ജാമ്യമില്ലാ കേസ്
X

നമ്പറില്ലാത്ത സ്‌കൂട്ടറില്‍ അഭ്യാസം നടത്തുകയും പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും ചെയ്ത മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികളെ പുനലൂര്‍ പൊലീസ് പിടികൂടി. കാര്യറ സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. വാഹനത്തിന്റെ ഉടമയായ കുട്ടികളില്‍ ഒരാളുടെ അമ്മയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. മാസങ്ങളായി നമ്പറില്ലാത്ത വാഹനത്തില്‍ ഇവര്‍ പ്രദേശത്ത് കറങ്ങുന്നതായി പൊസീന് വിവരം ലഭിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.

ഇതിനിടെ പൊലീസിനു മുന്നില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ത്ഥികളെ കണ്ടുപിടിക്കാനായത്. ഇവരുടെ രൂപമാറ്റം വരുത്തിയ സ്‌കൂട്ടറും പിടിച്ചെടുത്തു. ചുവപ്പു നിറമായിരുന്ന സ്‌കൂട്ടര്‍ കറുപ്പ് നിറത്തിലാക്കുകയും രൂപമാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. അന്വേഷണത്തില്‍ വിദ്യാര്‍ത്ഥികളുടെ ഒരാളുടെ അമ്മയുടെ പേരിലാണ് വാഹനമെന്ന് കണ്ടെത്തി. ഇതിനാല്‍ ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു. വാഹനത്തിന്റെ രജിസ് ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പുനലൂര്‍ പൊലീസ് അറിയിച്ചു.

Next Story

Popular Stories