Top

ഉണ്ണിത്താന്‍ വധശ്രമക്കേസ് പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന് ഐപിഎസ് നല്‍കാന്‍ നീക്കം; എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ക്ക് ഐപിഎസ് നല്‍കുന്നത് സുപ്രീംകോടതി വിധിക്കെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി

15 July 2022 3:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉണ്ണിത്താന്‍ വധശ്രമക്കേസ് പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന് ഐപിഎസ് നല്‍കാന്‍ നീക്കം; എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
X

കൊച്ചി: മുന്‍ ക്രൈംബ്രാഞ്ച് എസ്പി എന്‍ അബ്ദുള്‍ റഷീദിന് ഐപിഎസ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. മധ്യമപ്രവര്‍ത്തകന്‍ വി ബി ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ പ്രതിയായിരുന്നു അബ്ദുള്‍ റഷീദ്.ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ക്ക് ഐപിഎസ് നല്‍കുന്നത് സുപ്രീംകോടതി വിധിക്കെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

മുണ്ടക്കല്‍ സ്വദേശിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജി വിപിനനാണ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ നീക്കത്തിനെതിരെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായില്ല. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഐപിഎസിന് അബ്ദുള്‍ റഷീദിനെ പരിഗണിക്കാനാകില്ലെന്ന് യുപിഎസ്‌സിയുടെ സെലക്ഷന്‍ കമ്മിറ്റി രണ്ടുതവണ വ്യക്തമാക്കിയതും, അപേക്ഷ നിരസിച്ചതാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. വധശ്രമക്കേസില്‍ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ഇതിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

Story Highlights: Petition Against Govt's Decision To Give IPS To Abdul Rasheed

Next Story