Top

'സുന്ദരിയാണ്, പക്ഷെ മുരളിക്ക് ആ പറഞ്ഞത് ഒഴിവാക്കാമായിരുന്നു'; കെ മുരളീധരന് പിസി ജോർജിന്റെ ഉപദേശം

27 Oct 2021 1:51 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുന്ദരിയാണ്, പക്ഷെ മുരളിക്ക് ആ പറഞ്ഞത്  ഒഴിവാക്കാമായിരുന്നു; കെ മുരളീധരന് പിസി ജോർജിന്റെ ഉപദേശം
X

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ കെ മുരളീധരൻ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരിച്ച് മുൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജ്. മേയർ സുന്ദരിയാണെന്നും അത് പറയുന്നതിൽ എന്താണ് കുഴപ്പമെന്നും പിസി ജോർജ് ചോദിച്ചു. മേയർ ഭരണപ്പാട്ട് നടത്തുന്നെന്ന അവസാനത്തെ വാക്ക് മുരളിക്ക് ഒഴിവാക്കാമായിരുന്നെന്നും പിസി ജോർജ് അഭിപ്രായപ്പെട്ടു.

അത്രയും പറയേണ്ടായിരുന്നു മുരളി. ആ പറച്ചിലാണ് കുഴപ്പമായത്. ആ പറഞ്ഞത് ഒഴിവാക്കാമായിരുന്നു. സുന്ദരിയാവുന്നതില്‍ എന്താണ് തെറ്റ്. ഞാന്‍ സുന്ദരനാണെന്ന് പറഞ്ഞാല്‍ എനിക്കിഷ്ടമാവില്ലേ, പിസി ജോർജ് ചോദിച്ചു.

ഇത്തരം കാര്യങ്ങളൊക്കെ ക്ഷമിക്കേണ്ടതാണ്. മുരളിക്കൊരു സന്തോഷം തോന്നിയപ്പോള്‍ അവരെപറ്റി ഒന്ന് പറഞ്ഞതാണ്. സ്ത്രീകളെപറ്റി മിണ്ടാതിരിക്കുന്നതാണ് നല്ലത്. ഇന്നത്തെ കാലമാണ്. സ്ത്രീകളെപറ്റി മിണ്ടിയാല്‍ കുഴപ്പമാണ്. എന്നാല്‍ പുരുഷന്‍മാര്‍ കുറേ പൊട്ടന്‍മാരുണ്ട്. അവരെ പറ്റി ആര്‍ക്ക് എന്തും പറയാം. അത് പുരുഷന്‍മാരുടെ അസോസിയേഷനൊക്കെ ഉണ്ടാക്കി മുരളിയുമായി ആലോചിക്കേണ്ട ഒരു പ്രശ്‌നമാണെന്നും പിസി ജോർജ് പറഞ്ഞു.

ദത്ത് വിവാദവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ അനുപമയ്ക്കെതിരെയും പിസി ജോര്‍ജ് സംസാരിച്ചു. അനുപമ പറയുന്നതില്‍ എന്തൊക്കെയോ സ്‌പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടെന്നും ഒന്നുമറിയില്ലെന്ന് പറഞ്ഞ് ആളുകളെ പറ്റിക്കുകയാണെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു. അതേസമയം കുഞ്ഞ് അനുമപയ്ക്ക് അവകാശപ്പെട്ടത് തന്നെയാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

'അമ്മയ്ക്ക് അവകാശപ്പെട്ടതാണ് അവര്‍ പ്രസവിച്ച കുഞ്ഞ്. അതില്‍ സംശയമില്ല. പക്ഷെ അവര്‍ പറയുന്നതില്‍ സ്‌പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ട്. ഞാനൊന്നും അറിഞ്ഞില്ലെന്ന് അനുപമ പറയുന്നത് നമ്മലെയെല്ലാം വിഡ്ഡിയാക്കുകയാണ്. അത് ചെയ്യരുത്. ഇപ്പൊ കെട്ടിയവന്‍ ഭാര്യയെ ഉപേക്ഷിച്ചതാണ്. ഏതാണ്ടെല്ലാം സ്‌പെല്ലിംഗ് മിസ്റ്റേക്ക് ആണ്. തള്ളയ്ക്ക് അവകാശപ്പെട്ടതാണ് കുഞ്ഞ്. പക്ഷെ ആ തള്ള പറയുന്നതില്‍ സ്‌പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ട്. കേട്ടാലറിയാം,' പിസി ജോര്‍ജ് പറഞ്ഞു.

Next Story

Popular Stories