Top

സുബൈര്‍ വധം: മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

18 April 2022 9:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുബൈര്‍ വധം: മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍  പിടിയില്‍
X

പാലക്കാട്: എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ വെട്ടിക്കൊന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലായത് എന്നാണ് റിപ്പോര്‍ട്ട്. ആറുമുഖന്‍, ശരവണന്‍, രമേശ് എന്നിവരാണ് പിടിയിലായത്. മൂവരെയും രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

സുബൈറിനെ ആക്രമിച്ച സംഘം എത്തിയ കാര്‍ അലിയാര്‍ എന്നയാളില്‍ നിന്നും വാടകയ്ക്ക് എടുത്തയാളാണ് പിടിയിലായ പാറ സ്വദേശി രമേശ്. പാലക്കാട് ജില്ലയിലെ തന്നെ വിവിധ പ്രദേശങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സുബൈര്‍ വധക്കേസില്‍ അറസ്റ്റ് ഉടനുണ്ടാവുമെന്ന് എഡിജിപി വിജയ് സാഖറെയുടെ പ്രതികരണത്തിന് പിന്നാലെയാണ് പ്രതികള്‍ പിടിയിലായ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. സുബൈര്‍ വധക്കേസില്‍ അഞ്ചു പ്രതികളെ തിരിച്ചറിഞ്ഞതായും, പ്രതികള്‍ ബിജെപി ആര്‍എസ്എസ് ബന്ധമുള്ളവരുമാണെന്നും എഡിജിപി ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, ബിജെപി നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ ഉള്‍പ്പെട്ട ആറു പ്രതികള്‍ ഒളിവിലാണ് എന്നും എഡിജിപി ചൂണ്ടിക്കാട്ടിരുന്നു. സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായും, ഇതില്‍ തന്നെ രണ്ടു പേരെ ദൃക്‌സാക്ഷികളാണ് തിരിച്ചറിഞ്ഞത്. ഇവര്‍ എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആണെന്നും വിജയ് സാഖറെ ചൂണ്ടിക്കാട്ടി. പാലക്കാട്ടെ അക്രമ സംഭവങ്ങളില്‍ ഗൂഢാലോചന നടത്തിയവര്‍ക്കെതിരേയും നടപടിയുണ്ടാവുമെന്നും എഡിജിപി പ്രതികരിച്ചു.

Content Highlight: palakkad subair murder Case Three RSS workers captured

Next Story